മ്യന്മാറിനു വേണ്ടി പ്രാർത്ഥിക്കുക; ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ

മ്യന്മാറിൽ സമാധാനം സംജാതമാകുന്നതിനു വേണ്ടി പ്രാർത്ഥിക്കാൻ വീണ്ടും വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.

ഉത്തര ഇറ്റലിയിലെ ക്രേമ രൂപതയിൽ നിന്നെത്തിയ രണ്ടായിരത്തിലേറെ തീർത്ഥാടകരെ വത്തിക്കാനിൽ പോൾ ആറാമൻ ഹാളിൽ സ്വീകരിച്ച് സംബോധന ചെയ്ത സംസാരിക്കവേയാണ് മാൻമാറിന്റെ സമാധാനത്തിന് വേണ്ടി വീണ്ടും പാപ്പാ ശബ്ദം ഉയർത്തിയത്.

ക്രേമയിൽ ജനിക്കുകയും മ്യന്മാറിൽ രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത വാഴ്ത്തപ്പെട്ട പ്രേഷിത വൈദികൻ അൽഫ്രേദൊ ക്രെമൊണേസിയെ അനുസ്മരിച്ചു കൊണ്ടാണ് പാപ്പാ അഭ്യർത്ഥന നടത്തിയത്.

മ്യന്മാർ ഒരു പീഢിത നാടാണെന്നും അന്നാടിന് സമാധാനമെന്ന ദാനം ലഭിക്കുന്നതിനായി ദൈവത്തോടു പ്രാർത്ഥിക്കണമെന്നും പറഞ്ഞ പാപ്പാ, അന്നാട്ടിലെ മലമ്പ്രദേശ ഗ്രാമമായ ദൊണോക്കുവിൽ 1953 ഏപ്രിൽ 7-നാണ് വൈദികൻ അൽഫ്രേദൊ ക്രെമൊണേസി രക്തസാക്ഷിയായതെന്ന് അനുസ്മരിച്ചു.

“നമ്മൾ പ്രേഷിതർ, വാസ്തവത്തിൽ, ഒന്നുമല്ല. മനുഷ്യന് നൽകപ്പെട്ട ഏറ്റവും നിഗൂഢവും അത്ഭുതകരവുമായ പ്രവൃത്തിയാണ് നമ്മുടേത്, അത് ചെയ്യാൻ ഉള്ളതല്ല, മറിച്ച് കാണാൻ ഉള്ളതാണ്: മാനസാന്തരപ്പെടുന്ന ആത്മാക്കളെ കാണുന്നത് ഏതൊരു അത്ഭുതത്തേക്കാളും മഹത്തായ ഒരു അത്ഭുതമാണ്” എന്ന വാഴ്ത്തപ്പെട്ട ക്രെമൊണേസിയുടെ വാക്കുകളും പാപ്പാ ഉദ്ധരിക്കുകയും പ്രേഷിതൻറെ ചില സവിശേഷതകളുടെ സംഗ്രഹമാണ് ഈ വാക്കുകളെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു.

ദൈവത്തിൻറെ കരങ്ങളിൽ ചെറിയൊരു ഉപകരണമാണ് നമ്മൾ എന്ന എളിയ അവബോധം നാം പുലർത്തണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group