യുക്രൈനു വേണ്ടി എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാർത്ഥിക്കണം : ഫ്രാൻസിസ് മാർപാപ്പാ

യുദ്ധത്തിന്റെ ദുരിതമനുഭവിക്കുന്ന യുക്രൈനിലെ ജനങ്ങൾക്കു വേണ്ടി മേയ് മാസത്തിലെ എല്ലാ ദിവസവും ജപമാല ചൊല്ലാൻ ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പാ.

മേയ് ഒന്നിന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വച്ചാണ് പാപ്പായുടെ ആഹ്വാനം.

“ദൈവമാതാവിനു സമർപ്പിച്ചിരിക്കുന്ന മേയ് മാസത്തിലെ എല്ലാ ദിവസവും സമാധാനത്തിനായി ജപമാല ചൊല്ലാൻ എല്ലാ വിശ്വാസികളെയും ഞാൻ ക്ഷണിക്കുന്നു. പ്രത്യേകിച്ച് യുദ്ധം നടന്നുകൊണ്ടിരിക്കുന്ന യുക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനു വേണ്ടി പ്രാർത്ഥിക്കുക. യുക്രൈനിൽ ദുരിതമനുഭവിക്കുന്ന പ്രായമായവരെയും കുട്ടികളെയും ഓർത്ത് ഞാൻ വേദനിക്കുന്നു” – പാപ്പാ പറഞ്ഞു. റഷ്യൻ അധിനിവേശത്തിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ട നഗരമാണ് മരിയുപോൾ. അവിടെ നിന്ന് ജനങ്ങളെ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി അറിയിച്ചതായും അക്രമത്തിന്റെ ഈ പാത ഉപേക്ഷിക്കണമെന്നും സമാധാനത്തിന്റെ പാത സ്വീകരിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group