ബീഹാറിൽ കന്യാസ്ത്രീകൾക്കു നേരെ ആക്രമണം, കത്തോലിക്കാ ആശുപത്രി അടച്ചു..

പട്‌ന: ബീഹാറിലെ പട്‌നയുടെ തെക്കുകിഴക്കായി മൊകാമയിൽ സ്ഥിതി ചെയ്യുന്ന നസറെത്ത് കത്തോലിക്കാ ഹോസ്പിറ്റലിന്റെ അത്യാഹിത വിഭാഗം ആക്രമണത്തെത്തുടർന്ന് ജൂലൈ 16 ന് അടച്ചുപൂട്ടി,കൂടാതെ 30 ഓളം വരുന്ന ആക്രമി സംഘം ആശുപത്രി നടത്തുന്ന നസറെത്തിലെ സിസ്റ്റേഴ്സ് ഓഫ്ചാരിറ്റിയിലെ കന്യാസ്ത്രീകളെ ആക്രമിച്ചു,.സംഭവത്തെക്കുറിച്ച് ഹോസ്പിറ്റലിന്റെ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അഞ്ജന കുന്നാഥ് പറയുന്നത് ഇങ്ങനെ ഗുരുതരമായ വെടിയേറ്റ മുറിവുള്ള ഒരാളെ ഒരു സംഘം ആളുകൾ കൊണ്ടുവന്നിരുന്നുവെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ പരിശോധിച്ച് ചികിത്സിച്ചപ്പോൾ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. “ഇയാൾക്ക് ഇപ്പോഴും ജിവൻ ഉണ്ടെന്ന് പറഞ്ഞുകൊണ്ട് എത്തിയ സംഘം ആശുപത്രി ജീവനക്കാരെയും ഡോക്ടർമാർ നേഴ്സുമാർ തുടങ്ങിയവരെ അസഭ്യംപറയുവാനും, കയ്യേറ്റം ചെയ്യുവാനും ആരംഭിച്ചു തുടർന്ന് അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്ന സിസ്റ്റർ
അരുണ കെർക്കെട്ടയെ ആക്രമിക്കുകയും ചെയ്തു.പിന്നീട് ലക്ഷക്കണക്കിന് രൂപ വിലയുള്ള ആശുപത്രിയിലെ ഉപകരണങ്ങളും സംഘം തല്ലിത്തകർത്തു.ഇത്രയെല്ലാം അതിക്രമം ഹോസ്പിറ്റലിൽ നടന്നിട്ടും പൊലീസ് നിഷ്ക്രിയം കാണിച്ചതായും സിസ്റ്റർ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അഞ്ജന കുന്നാഥ് പറഞ്ഞു. ഭരണകൂടം
എത്രയും വേഗം വേണ്ട നടപടികൾ സ്വീകരിക്കണമെന്നും സിസ്റ്റർ അഭ്യർത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group