കർമ്മല മാതാവിനോടുള്ള പ്രാർത്ഥന

കാർമ്മൽ മലയിലെ ഏറ്റവും മനോഹരമായ പുഷ്പമേ, ഫലവത്തായ മുന്തിരിവള്ളീ, സ്വർഗ്ഗത്തിലെ തേജസേ, ദൈവപുത്രന്റെ അമ്മേ, നിർമ്മല കന്യകേ എന്റെ ആവശ്യം നേരങ്ങളിൽ എന്റെ സഹായത്തിന് എത്തണമേ. സമുദ്രതാരകമേ എന്നെ സഹായിക്കുകയും നീ എന്റെ അമ്മയായിരിക്കുകയും ചെയ്യണമേ,പരിശുദ്ധ മറിയമേ,ദൈവമാതാവേ ആകാശത്തിന്റെയും ഭൂമിയുടേയും രാജ്ഞിയായിരുന്നവളേ, എന്റെ ഈ പ്രത്യേക ആവശ്യം (ആവശ്യം പറയുക ) എനിക്ക് സാധിച്ചു തരുവാൻ ഏറ്റവും താഴ്മയോടെ എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഓ എന്റെ അമ്മേ പാപം മില്ലാതെ ഗർഭവതിയായവളേ ഞങ്ങൾക്ക് ഓരോരുത്തർക്കും വേണ്ടി പ്രാർത്ഥിക്കണമേ മാധുര്യമുള്ള അമ്മേ എന്റെ ഈ ജീവിതാഭിലാഷം അമ്മയുടെ കൈയിലേക്ക് വെച്ച് തരുന്നു. ആമേൻ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group