കുരിശിന്റെ വഴി നടത്തി പ്രാർത്ഥിച്ച വൈദികനെ നിക്കരാഗ്വേ ഭരണകൂടം നാടുകടത്തി

നിക്കാരാഗ്വേയിലെ ഭരണാധികാരി ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തില്‍ കത്തോലിക്ക സഭക്കെതിരെ നടത്തിവരുന്ന പീഡനങ്ങൾ തുടരുന്നു.
വിശുദ്ധ വാരത്തില്‍ കുരിശിന്റെ വഴി സംഘടിപ്പിച്ചുവെന്ന കാരണം ഉന്നയിച്ച് പനാമ സ്വദേശിയും ക്ലരീഷ്യന്‍ സമൂഹാംഗവുമായ ഫാ. ഡോണാസിയാനോ അലാര്‍ക്കോണ്‍ എന്ന വൈദികനെ രാജ്യത്തു നിന്നും പുറത്താക്കിയതാണ് ഏറ്റവും പുതിയതായി റിപ്പോർട്ട് ചെയ്ത സംഭവം.

വിശുദ്ധവാര പ്രദക്ഷിണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും, കുരിശിന്റെ വഴി നടത്തിയ വിശ്വാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതിന്റെ തൊട്ടുപിന്നാലെയാണ് ഫാ. ഡോണാസിയാനോയേ നിര്‍ബന്ധപൂര്‍വ്വം രാജ്യത്തു നിന്നും പുറത്താക്കിയത്.

സ്വന്തം സാധനങ്ങള്‍ പോലും എടുക്കുവാന്‍ അദ്ദേഹത്തേ സമ്മതിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വൈദികന്‍ നടത്തുന്ന പ്രസംഗങ്ങളില്‍ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നും ഭരണകൂടം ആരോപിച്ചിരുന്നു. എന്നാല്‍ തനിക്ക് രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലെന്നും, സുവിശേഷം നീതിയെക്കുറിച്ച് പറഞ്ഞാല്‍, തനിക്കത് പറയേണ്ടി വരുമെന്നും ഫാ. ഡോണാസിയാനോ പറഞ്ഞു. വിശുദ്ധ വാരത്തില്‍ താന്‍ പ്രദക്ഷണങ്ങൾ സംഘടിപ്പിക്കുകയോ, തന്റെ പ്രസംഗങ്ങളില്‍ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നും തന്റെ സ്വന്തം കംപ്യൂട്ടറും, മൊബൈല്‍ ഫോണും എടുക്കുവാന്‍ പോലും പോലീസ് സമ്മതിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group