ഡല്‍ഹി: രാജ്യത്തെ 70 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്‍ക്കും ആയുഷ്മാന്‍ ഭാരത് യോജനയുടെ കീഴില്‍ സൗജന്യ ചികിത്സ ആനുകൂല്യം ലഭിക്കുമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു.
രാജ്യത്ത് 25,000 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത് അതിവേഗം പുരോഗമിക്കുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
അതേസമയം ആയുഷ്മാന്‍ ഭാരത്-പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (എബി-പിഎംജെഎവൈ) പ്രകാരം 55 കോടി ഗുണഭോക്താക്കള്‍ക്ക് സൗജന്യ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പൊതു ധനസഹായമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് എബി-പിഎംജെഎവൈ.
12 കോടി ജനങ്ങള്‍ക്ക് സെക്കന്‍ഡറി ചികിത്സയ്ക്കും അടുത്തഘട്ട ചികിത്സയ്ക്കും സൗകര്യമുള്ള ആശുപത്രികളില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ പരിരക്ഷ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ആശുപത്രികളുടെ ഉത്തരവാദിത്തത്തോടുകൂടി സംസ്ഥാന ആരോഗ്യ ഏജന്‍സികള്‍ക്കാണ് പദ്ധതിക്കായുള്ള ആശുപത്രികള്‍ തിരഞ്ഞെടുക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ളത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group