കോട്ടയം അതിരൂപതയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരുടെ കൂട്ടായ്മയായ പ്രസ്ലിറ്റേറിയo സമാപിച്ചു.
കോതനല്ലൂർ തൂവാനിസ ധ്യാന കേന്ദ്രത്തിൽ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കട്കി രൂപതാ മെത്രാൻ മാത്യൂസ് മാർ പക്കോമിയോസാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
അതിരൂപതാ സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം എന്നിവർ പ്രസംഗിച്ചു. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പ്രസ്ലിറ്റേറിയത്തിൽ ബിഷപ്പ് മാത്യൂസ് മാർ പക്കോമിയോസ്, റവ. ഡോ. ജോസ് മരിയദാസ് ഒ.ഐ.സി, റവ. ഡോ. അഗസ്റ്റിൻ കല്ലേൽ എന്നിവർ ക്ലാസ്സുകൾ നയിച്ചു.
അതിരൂപതയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലുമായി ശുശ്രൂഷ ചെയ്യുന്ന 152 വൈദികർ പ്രസ്ലിറ്റേറിയത്തിൽ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m