ക​​​ര്‍​ഷ​​​ക​​​ന്‍റെ വി​​​യ​​​ര്‍​പ്പി​​​ന്‍റെ വി​​​ല​​​യ​​​റി​​​യാ​​​ത്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ ക്രൂ​​​ര​​​ത​​​യെ ഭ​​​ര​​​ണ​​​ നേ​​​തൃ​​​ത്വ​​​ങ്ങ​​​ള്‍ വെ​​​ള്ള​​​പൂ​​​ശ​​​രുത് : അ​​​ഡ്വ.​​​ വി.​​​സി.​​​ സെ​​​ബാ​​​സ്റ്റ്യ​​​ന്‍

ക​​​ര്‍​ഷ​​​ക​​​ന്‍റെ വി​​​യ​​​ര്‍​പ്പി​​​ന്‍റെ വി​​​ല​​​യ​​​റി​​​യാ​​​ത്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ ക്രൂ​​​ര​​​ത​​​യെ ഭ​​​ര​​​ണ​​​നേ​​​തൃ​​​ത്വ​​​ങ്ങ​​​ള്‍ വെ​​​ള്ള​​​പൂ​​​ശ​​​രു​​​തെ​​​ന്നും ഈ ​​​ക​​​ര്‍​ഷ​​​ക​​​ ദ്രോ​​​ഹ​​​ത്തി​​​നെ​​​തി​​​രേ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഡ്വ.​​​ വി.​​​സി.​​​ സെ​​​ബാ​​​സ്റ്റ്യ​​​ന്‍.

സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ക​​​ര്‍​ഷ​​​ക സ​​​മീ​​​പ​​​ന​​​ത്തി​​​ന്‍റെ യ​​​ഥാ​​​ര്‍​ത്ഥ മു​​​ഖ​​​മാ​​​ണ് മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യ്ക്ക​​​ടു​​​ത്ത് യു​​​വ​​​ക​​​ര്‍​ഷ​​​ക​​​ന്‍റെ വാ​​​ഴ​​​ക്കൃ​​​ഷി ന​​​ശി​​​പ്പി​​​ച്ച കെ​​​എ​​​സ്ഇ​​​ബി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ലൂ​​​ടെ പു​​​റ​​​ത്തു​​​വ​​​ന്ന​​​തെ​​​ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാ​​​ല​​​ങ്ങ​​​ളാ​​​യി തു​​​ട​​​രു​​​ന്ന ദു​​​ര​​​നു​​​ഭ​​​വ​​​ങ്ങ​​​ള്‍ പാ​​​ഠ​​​മാ​​​ക്കി ഉ​​​ദ്യോ​​​ഗ​​​സ്ഥ പീ​​​ഡ​​​ന​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ സം​​​ഘ​​​ടി​​​ക്കാ​​​ന്‍ ക​​​ര്‍​ഷ​​​ക​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​ഭ്യ​​​ര്‍​ത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group