പൗരോഹിത്യ രജത ജൂബിലിക്ക് വൃക്ക ദാനം ചെയ്യാനൊരുങ്ങി ഒരു വൈദീകൻ

പൗരോഹിത്യ രജത ജൂബിലിയുടെ ആഘോഷ ചടങ്ങിനിടെ വൃക്ക ദാനത്തിന് വൈദീകൻ സമ്മതപത്രം ഒപ്പു വച്ചു.മലങ്കര കത്തോലിക്കാ സഭ ജില്ലാ എപ്പിസ്കോപ്പൽ വികാരിയും നിലമ്പൂർ ജോസ്ഗിരി ഇടവക വികാരിയുമായ ഫാ. റോയ് വലിയപറമ്പിലാണ് (49)
നിർധന രോഗിക്കായ് വൃക്ക ദാനം ചെയ്യാൻ സമ്മതപത്രം ഒപ്പ് വച്ചത്.
ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഒരു കുടുംബത്തിന് വീടും സ്ഥലവും നൽകുമെന്നും ഫാ. റോയ് അറിയിച്ചു. നിലമ്പൂർ മേഖലയിലെ വിവിധ ഇടവകകളിൽ വികാരിയായിരുന്നു ഫാ. റോയ് വലിയപറമ്പിൽ. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ”നിറവ് ”പദ്ധതിയിലൂടെ നിലമ്പൂർ താലൂക്കിലെ ഹോട്ടലുകളിൽ പാവപ്പെട്ടവർക്ക് സൗജന്യമായി ഭക്ഷണവും നൽകി വരുന്നുണ്ട്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group