നിലമ്പൂരിൽ വൈദികന് ക്രൂര മർദ്ദനം. പ്രതിയെ അറസ്റ്റ് ചെയ്യാൻ വിസമ്മതിച്ച് പോലീസ്

നിലമ്പൂർ എടക്കര ഇമ്മാനുവൽ മാർത്തോമ്മാ പള്ളി വികാരി റവ. വി. ഗീവർഗീസിന് ക്രൂര മർദ്ദനമേറ്റു.

എടക്കര പോലീസ് സ്റ്റേഷന് സമീപത്തുവെച്ചാണ് വൈദികനെ ക്രൂരമായി മർദ്ദിച്ചത്. ഇടവകയിലെ ഇല്ലിക്കാട് ഭാഗത്തെ രോഗികളുടെ ഭവന സന്ദർശനം നടത്തി ബൈക്കിൽ പള്ളിയിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണo.

മർദനത്തിൽ സാരമായി പരിക്കേറ്റ വൈദികൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് .

ഉടനെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പോലീസ് കേസ് എടുക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ല. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പോലീസ് അറസ്റ്റ് ചെയ്യാൻ വിസമ്മതിക്കുന്നത്തിൽ വ്യാപകമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രദേശത്തെ ക്രൈസ്തവ സമൂഹം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group