സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​വേ​ക​പൂ​ർ​വം വി​നി​യോ​ഗി​ക്കേണ്ടത് പൗ​ര​ന്‍റെ പ്രാ​ഥ​മി​ക​ ഉ​ത്ത​ര​വാ​ദി​ത്വ​o: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്

കൊച്ചി : സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​വേ​ക​പൂ​ർ​വം വി​നി​യോ​ഗി​ക്കു​ന്ന​തും വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​തും ഒ​രു പൗ​ര​ന്‍റെ പ്രാ​ഥ​മി​ക​വും പ്രാ​ധാ​ന്യ​മേ​റി​യ​തു​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് തൃശൂർ അതിരൂപത മെത്രാപോലിത്ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്.

രാ​ജ്യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ യ​ഥാ​സ​മ​യം ന​ട​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ക​രു​ത്ത് ത​ന്നെ​യാ​ണ് വി​ളി​ച്ചോ​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ഷ്ട്രീ​യകാ​ര്യ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വോ​ട്ടുചേ​ർ​ക്ക​ൽ ക്യാമ്പ​യി​ന്റെ അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം തൃശൂർ പ​രി​ശു​ദ്ധ വ്യാ​കു​ല മാ​താ​വി​ന്റെ ബ​സി​ലി​ക്ക​യി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ​സി​ലി​ക്ക വി​കാ​രി ഫാ. ​ഫ്രാ​ൻ​സീ​സ് പ​ള്ളി​ക്കു​ന്ന​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​വ​ർ​ഗീ​സ് കൂ​ത്തൂ​ർ, ഫാ. ​ഡെ​ന്നി താ​ണി​ക്ക​ൽ, രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി ക​ൺ​വീ​ന​ർ ജോ​ഷി വ​ട​ക്ക​ൻ സെ​ക്ര​ട്ട​റി ജോ​മി ജോ​ൺ​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group