മട വീഴ്ച്ച; 220 ഏക്കറിലെ നെൽകൃഷി വെള്ളത്തിൽ മുങ്ങി

കൊച്ചി : കനത്ത മഴയെ തുടർന്ന് കോട്ടയം തട്ടാർകാട്- വെങ്ങാലിക്കാട് – മണ്ണടിച്ചിറ പാടശേഖരത്തിൽ മടവീണു. 220 ഏക്കറിലെ നെൽകൃഷി വെള്ളത്തിൽ മുങ്ങി. 12 ദിവസം പ്രായമുള്ള നെൽച്ചെടികളാണ് ഉണ്ടായിരുന്നത്. പുലർച്ചെയാണ് സംഭവം. മണൽചാക്കുകൾ കൊണ്ട് വെള്ളം തടയാനുള്ള ശ്രമം കർഷകർ നടത്തുന്നുണ്ട്. പുറം ബണ്ടിന്റെ ബലക്ഷയമാണ് മട വീഴാൻ കാരണമെന്നാണ് കർഷകർ പറയുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group