സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്; മുന്നറിയിപ്പ് നൽകി സംഘടന

പാലക്കാട്: സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ.

ലിമിറ്റഡ് സ്റ്റോപ്പ് സർവ്വീസുകള്‍ അവസാനിപ്പിക്കണമെന്നും വിദ്യാർത്ഥികളുടെ കണ്‍സെഷൻ നിരക്ക് ഉയർത്തണമെന്നും ഉള്‍പ്പെടെയുളള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരത്തിലേക്ക് നീങ്ങുന്നത്,.

140 കിലോമീറ്ററിലധികം സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ ഫിറ്റനസ് പുതുക്കി നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു. 2022 ല്‍ യാത്രാനിരക്ക് വർദ്ധിപ്പിച്ചപ്പോള്‍ വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് കൂട്ടിയില്ലെന്ന് ഇവർ പറഞ്ഞു. ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ടില്‍ വിദ്യാർത്ഥികളുടെ യാത്രാനിരക്ക് അഞ്ച് രൂപയാക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. എന്നാല്‍ ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജുവിനെയും തുടർന്ന് ഇപ്പോള്‍ മന്ത്രിയായിരിക്കുന്ന ഗണേഷ് കുമാറിനെയും സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ല.

ഗതാഗത വകുപ്പിന് മുമ്ബാകെ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്ന് ബസുടമകള്‍ ആരോപിച്ചു. ജില്ലാ അടിസ്ഥാനത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും ബസുടമകള്‍ അറിയിച്ചു. ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയ ശേഷമാകും സമരത്തിന്റെ തിയതി തീരുമാനിക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group