ഭ്രൂണത്തിനും ജീവിക്കാൻ മൗലികാവകാശമുണ്ടെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്‌ത് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

27 ആഴ്ച പ്രായമുള്ള ഭ്രൂണത്തിനും ജീവിക്കാൻ മൗലികാവകാശമുണ്ടെന്നസുപ്രീം കോടതി വിധിയെ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്‌തു. ഗർഭച്ഛിദ്രത്തിന് അനുമതി നൽകണമെന്ന ഇരുപതുകാരിയുടെ ഹർജി തള്ളിയാണ് സുപ്രീം കോടതിയുടെ പരാമർശം. നീറ്റ് പരീക്ഷയ്ക്കു പരിശീലിക്കുന്ന വിദ്യാർത്ഥിനിക്ക് സമൂഹത്തിൽ ജീവിക്കാൻ സാധിക്കുന്നില്ലെന്നും ശാരീരിക, മാനസിക അവസ്ഥകൾ പരിഗണിച്ച് ഗർഭച്ഛിദ്രം അനുവദിക്കണമെന്നുമുള്ള അപേക്ഷയാണ് കോടതി പരിഗണിച്ചത്. ഗർഭസ്ഥശിശുവിനും ജീവിക്കാൻ അവകാശമുണ്ടെന്നു പറഞ്ഞ കോടതി, വിദ്യാർത്ഥിനിയുടെ സാഹചര്യം മനസ്സിലാക്കുന്നെങ്കിലും അതിൽ യാതൊരു നടപടിയും സ്വീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. തീരുമാനമെടുക്കാനുള്ള അവകാശം അമ്മയ്ക്കാണെന്ന് വിദ്യാർത്ഥിനിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചുവെങ്കിലും കോടതി പരിഗണിച്ചില്ല.ഗർ‌ഭച്ഛിദ്രം അനുവദിക്കണമെന്നു കാട്ടി പെൺകുട്ടി മേയ് മൂന്നിനു ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ഉദരത്തിൽ വളരുന്ന ഭ്രൂണത്തിനും ജനിക്കാനും ജീവിക്കാനുമുള്ള അവകാശമാണ് സുപ്രീം കോടതി വിധിയിലൂടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. ഭ്രൂണഹത്യ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ ജീവൻെറ സംസ്‌കാരം വ്യാപകമാക്കുവാൻ ഇത്തരം വിധികൾ സഹായകരമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group