പുല്‍പ്പള്ളിയില്‍ ഒരുങ്ങിയ ഗെദ്‌സെമന്‍ ഗ്രോട്ടോ ശ്രദ്ധേയമാകുന്നു

വയനാട്: ഗെദ്‌സെമന്‍ തോട്ടത്തിലെ ഈശോയുടെ പ്രാര്‍ത്ഥന അനുസ്മരിപ്പിക്കുന്ന രീതിയിൽ പുല്‍പ്പള്ളിയില്‍ ഒരുങ്ങിയ ഗെദ്‌സെമന്‍ ഗ്രോട്ടോ ശ്രദ്ധേയമാകുന്നു.

മരകാവ് സെന്റ് തോമസ് ഇടവകയുടെ നേതൃത്വത്തിലാണ് കേരളത്തിലെ തന്നെ ഏറ്റവും വലിയ ഗെദ്‌സെമന്‍ ഗ്രോട്ടോ ഒരുക്കിയിരിക്കുന്നത്.

പീഡാസഹനങ്ങള്‍ക്ക് മുന്നോടിയായി ഈശോ ഗെദ്‌സെമന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥിക്കുന്ന രംഗം ആരെയും ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒന്നാണ്. വരാനിരിക്കുന്ന പീഡാസഹനങ്ങളെ ഓര്‍ത്ത് ഈശോ രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിക്കുന്ന സന്ദര്‍ഭം ശില്പകലയിലൂടെ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് പുല്‍പള്ളി മരകാവ് സെന്റ് തോമസ് ഇടവക.

20 അടി ഉയരവും 300 സെ.മി.വീതിയുമുള്ള ഗ്രോട്ടോ രൂപകല്പന ചെയ്തിരിക്കുന്നത് മാനന്തവാടി ദ്വാരക സ്വദേശിയായ ആര്‍ട്ടിസ്റ്റ് ജോസ് ബെനബാസാണ്. സെന്റ് തോമസ് ഇടവകയുടെ നേതൃത്വത്തില്‍ 5 മാസങ്ങള്‍കൊണ്ടാണ് പുല്‍പ്പള്ളിയിലെ ഗെദ്‌സെമന്‍ ഗ്രോട്ടോ പൂര്‍ത്തീകരിച്ചത്.ഗ്രോട്ടോയുടെ കൂദാശകര്‍മ്മം മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫാ.പോള്‍ മുളിക്കല്‍ നിര്‍വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group