പ്രോ ലൈഫ് സെന്ററുകൾക്ക് സംരക്ഷണം വേണം : മെത്രാന്മാർ

വാഷിംങ്ടൺ: അമേരിക്കയിലെ പ്രോലൈഫ് സെന്ററുകൾക്ക് നേരെ ആക്രമണം വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവയ്ക്ക് സംരക്ഷണം വേണമെന്ന് അമേരിക്കയിലെ മെത്രാന്മാർ ആവശ്യപ്പെട്ടു.

യു എസ് കോൺഫ്രൻസ് ഓഫ് കാത്തലിക് ബിഷപ്സ് ചെയർമാൻ കർദിനാൾ തിമോത്തി ഡോളനാണ് ഇത് സംബന്ധിച്ച് പ്രസ്താവന പുറപ്പെടുവിച്ചത്. പല പ്രൊ ലൈഫ് സെന്ററുകൾക്ക് നേരെയും ആക്രമണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അബോർഷൻ അനുകൂല ചുവരെഴുത്തുകൾ, വികൃത ചിത്രങ്ങൾ എന്നിവയെല്ലാം കൊണ്ട് അബോർഷൻ അനുകൂലികൾ നടത്തുന്ന ആക്രമണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. നഗ്നയായി വിശുദ്ധ കുർബാനയ്ക്കിടയിലേക്ക് പ്രവേശിച്ച് അബോർഷൻ മുദ്രാവാക്യങ്ങൾ മുഴക്കിയ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇത്തരം സാഹചര്യത്തിലാണ് പ്രോലൈഫ് സെന്ററുകൾക്ക് സുരക്ഷാ സംവിധാനം ഏർപ്പെടുത്താൻ അധികാരികൾ നടപടി സ്വീകരിക്കണമെന്ന് മെത്രാൻ സംഘം ആവശ്യപ്പെട്ടത്.

സഭയ്ക്കെതിരെയാണ് ഈ കൂട്ടർ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്.സഭാ പ്രബോധനങ്ങൾക്കെതിരെയാണ് ഇവരുടെ പ്രവർത്തനങ്ങൾ.അമ്മയുടെ ഗർഭപാത്രം കൊലക്കളമാക്കുന്നതിനെതിരെ സഭ രംഗത്ത് വരുമ്പോൾ അബോർഷനെ
പ്രോത്സാഹിപ്പിക്കുകയാണ് അബോർഷൻ അനുകൂലികൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group