വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ മാതാപിതാക്കളുടെ നാമകരണ നടപടികള്‍ പുരോഗമിക്കുന്നു

വത്തിക്കാൻ: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മാതാപിതാക്കളുടെ നാമകരണ നടപടികള്‍ പുരോഗമിക്കുന്നതായി പോസ്റ്റുലേറ്റര്‍ മോണ്‍സിഞ്ഞോര്‍ സ്ലാവോമിര്‍ ഓഡര്‍.

കരോള്‍ വൊയ്റ്റീവയുടെയും എമിലിയുടെയും മദ്ധ്യസ്ഥതയില്‍ നിരവധി അത്ഭുതങ്ങള്‍ നടന്ന പശ്ചാത്തലത്തിലാണ് നാമകരണ നടപടികള്‍ പുരോഗമിക്കുന്നത്.

2020ൽ പോളണ്ടിലെ ക്രാക്കോവ് അതിരൂപതയാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ മാതാപിതാക്കളായ കരോള്‍ വൊയ്റ്റീവയുടെയും എമിലിയുടെയും നാമകരണ നടപടികള്‍ക്ക് തുടക്കം കുറിക്കുന്നത്.

നിരവധി അത്ഭുതങ്ങള്‍ ഇവരുടെ മധ്യസ്ഥതയില്‍ നടന്നതായുള്ള വിവരങ്ങള്‍ ലഭിച്ചതായും അതിന്റെ എല്ലാം മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്നും മോണ്‍സിഞ്ഞോര്‍ സ്ലാവോമിര്‍ ഓഡര്‍ വിശദീകരിച്ചു.
പഠന വിധേയമാക്കേണ്ട റിപ്പോർട്ടുകളുടെ ശേഖരണം പുരോഗമിക്കുന്നതായി ക്രാക്കോവ് അതിരൂപതയും വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group