കൊച്ചി : കേരളത്തിലെ സര്‍വകലാശാലകളിലെ ബിരുദ പരീക്ഷകളുടെ ദൈര്‍ഘ്യം മൂന്നില്‍ നിന്ന് ഒന്നര മുതല്‍ രണ്ടു മണിക്കൂര്‍ വരെയായി ചുരുക്കാൻ നിര്‍ദേശം.
അടുത്ത വര്‍ഷം സര്‍വകലാശാലകളിലും കോളജുകളിലും പൂര്‍ണമായി നടപ്പാക്കുന്ന നാലു വര്‍ഷ ബിരുദ കോഴ്സുകള്‍ക്കായി ഉന്നത വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റി തയാറാക്കിയ കരിക്കുലം ഫ്രെയിംവര്‍ക്കിലാണ് (പാഠ്യപദ്ധതി ചട്ടക്കൂട്) സെമസ്റ്റര്‍ അവസാനത്തില്‍ നടത്തുന്ന പരീക്ഷകളുടെ സമയം ചുരുക്കാനുള്ള നിര്‍ദേശമുള്ളത്.
ചുരുങ്ങിയത് ഒന്നര മണിക്കൂറും പരമാവധി രണ്ടു മണിക്കൂറുമുള്ള പരീക്ഷയാണ് കരിക്കുലം കമ്മിറ്റി നിര്‍ദേശിക്കുന്നത്. എല്ലാ സെമസ്റ്ററുകളിലും നിരന്തര മൂല്യനിര്‍ണയത്തിന് അവസരമുണ്ടാകണം. വിദ്യാര്‍ത്ഥിയെ വിലയിരുത്തുന്നതില്‍ നിരന്തര മൂല്യനിര്‍ണയം 40 ശതമാനം വരെയാകാമെന്നും കരിക്കുലം ഫ്രെയിംവര്‍ക്കില്‍ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group