ക്രിസ്ത്യൻ മിഷണറിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

നൈജീരിയയിൽ സേവനം ചെയ്തുകൊണ്ടിരുന്ന സുവിശേഷ പ്രഘോഷകനെ തീവ്ര ഇസ്ലാമിക ഗോത്ര സംഘടനയായ ഫുലാനി ഹെര്‍ഡ്മാന്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.വചനപ്രഘോഷകന്‍ റവ. ഡാന്‍ലാമി യാക് വോയി ആണു കൊല്ലപ്പെട്ടത്. രണ്ടാഴ്ച മുന്പായിരുന്നു അദ്ദേഹത്തെയും രണ്ടു മക്കളെയും മരുമകനെയും ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. കോഗി സംസ്ഥാനത്തെ തവാരിയില്‍ യാത്ര ചെയ്യവേയായിരുന്നു ഇവരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. മക്കളിലൊരാളെ ജൂലൈ 25നു ഭീകരര്‍ വിട്ടയച്ചിരുന്നു . മകനാണ് ഫുലാനി ഹെര്‍ഡ്മാന്‍ കൊല്ലപ്പെട്ട വിവരം പുറംലോകത്തെ അറിയിച്ചത്. നൈജീരിയയിൽ ക്രൈസ്തവർ നേരിടുന്ന ആക്രമണം അനുദിനം വർധിച്ചുവരികയാണ്‘ദി ഇന്റര്‍നാഷ്ണല്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ്‌ റൂള്‍ ഓഫ് ലോ’ പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച് ജനുവരി 1 മുതല്‍ ജൂലൈ 18 വരെയുള്ള ഇരുനൂറു ദിവസങ്ങള്‍ക്കുള്ളില്‍ നൈജീരിയയില്‍ 3462 ക്രൈസ്തവര്‍ ഇസ്ലാമിക തീവ്രവാദികളാലും, ജിഹാദി അനുകൂലികളായ സുരക്ഷാ സേനാംഗങ്ങളാലും കൊല്ലപ്പെട്ടിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group