തലമുറകളുടെ സംരക്ഷണം ഇന്നത്തെ മാതാപിതാക്കളുടെ കടമ : മാര്‍ ജോസഫ് പെരുന്തോട്ടം

തലമുറകളുടെ സംരക്ഷണം ഇന്നത്തെ മാതാപിതാക്കളുടെ കടമയാണെന്നും, നാളത്തെ ക്രൈസ്തവ സമൂഹത്തെ രൂപപ്പെടുത്തേണ്ടത് ഓരോ മാതൃവേദി പിതൃവേദി അംഗങ്ങളുടെയും കടമയാണെന്നും ഉദ്ബോധിപ്പിച്ച് ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശ്ശേരി കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ 2023 വര്‍ഷത്തെ മാതൃവേദി പിതൃവേദി പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രവര്‍ത്തന വര്‍ഷത്തെ മാര്‍ഗരേഖാ കൈപ്പുസ്തകമായ ‘എന്റെ സഭ എന്റെ ഭവനം’ ആര്‍ച്ച്ബിഷപ് പ്രകാശനം ചെയ്തു. പിതൃവേദി പ്രസിഡന്റ് ജിനോദ് എബ്രാഹം അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ആമുഖ പ്രസംഗം നടത്തി. മാതൃവേദി പ്രസിഡന്റ് ബീന ജോസഫ് മാര്‍ഗരേഖ പരിചയപ്പെടുത്തി. പിതൃവേദി സെക്രട്ടറി ജോഷി കൊല്ലാപുരം, മാതൃവേദി സെക്രട്ടറി മിനി തോമസ് എന്നിവര്‍ സംസാരിച്ചു. കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ മുന്‍ മാതൃവേദി പ്രസിഡന്റ് ആന്‍സി മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ മുന്‍ ഭാരവാഹികള്‍ക്ക് അനുമോദനമര്‍പ്പിക്കുകയും പുതിയ അതിരൂപതാ ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടത്തുകയും ചെയ്തു. സമ്മേളനത്തില്‍ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group