ന്യൂനപക്ഷ സ്കോളർഷിപ്പ് വാഗ്ദാനം പ്രഖ്യാപനത്തിലൊതുങ്ങി

ന്യൂനപക്ഷ, പിന്നാക്ക വിഭാഗ പ്രീമെട്രിക് സ്കോളർഷിപ്പുകൾ കേരളത്തിൽ തുടർന്നും നൽകുമെന്ന സംസ്ഥാന സർക്കാരിന്റെ വാഗ്ദാനം പ്രഖ്യാപന ത്തിലൊതുങ്ങി. ഇപ്പോൾ സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കു പ്രഖ്യാപിച്ച സ്കോളർഷിപ്പ് ഒബിസി വിഭാഗത്തിനു മാത്രമായി ചുരുക്കിയിരിക്കുകയാണ്. “കെടാവിളക്ക്” എന്ന പേരിലാണ് പുതിയ പ്രീ മെട്രിക് സ്കോളർഷിപ്പ് ആരംഭിച്ചിരിക്കുന്നത്.

ലത്തീൻ കത്തോലിക്ക വിഭാഗത്തെയടക്കം ഇതിൽനിന്നു മാറ്റിനിർത്തിയത് വിവാദമായി. സർക്കാർ വാഗ്ദാനം ചെയ്തതു പോലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്കോളർഷിപ്പ് നടപ്പിലാക്കാത്തത് അങ്ങേയറ്റം നിരാശാജനകമാണെന്ന് കത്തോലിക്ക കോൺഗ്രസ് ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group