മട്ടാഞ്ചേരി ജൂതപ്പള്ളിയുടെ നവീകരണ പ്രവർത്തനങ്ങൾ തടഞ്ഞതിൽ പ്രതിഷേധം.

സ്വന്തം ലേഖകൻ.

കൊച്ചി :മട്ടാഞ്ചേരിയിലെ മരക്കടവ് കടവുംഭാഗത്തുള്ള പുരാതനമായ ജൂതപ്പള്ളി ഏറ്റെടുത്ത് പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കാനിരുന്ന നവീകരണ പ്രവർത്തനങ്ങൾ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ തടയുകയും നിർമാണ പ്രവർത്തനങ്ങൾ മുടക്കുകയും ചെയ്തിരുന്നു.2019 ലെ മഴക്കാലത്ത് പള്ളിയുടെ മുൻഭാഗം തകർന്ന് വീണിരുന്നു.
ഇതേ തുടർന്ന് താത്ക്കാലിക സംരക്ഷണത്തിനായി ഗവൺമെന്റ് 25 ലക്ഷം രൂപ അനുവദിക്കുകയും എന്നാൽ അറ്റകുറ്റപ്പണികൾക്ക് എത്തിയവരെ സിനഗോഗിന് ചുറ്റുമുള്ളവർ തടയുകയും അറ്റകുറ്റപ്പണികൾ മുടക്കുകയും ചെയ്തു. ഇപ്പോൾ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സിനഗോഗ് ചരിത്രസ്മാരകമാക്കി സൂക്ഷിക്കുന്നതിനുള്ള നടപടികളാണ് സ്ഥലത്തെ കൗൺസിലറുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്.പതിനാലാം നൂറ്റാണ്ടിലാണ് മട്ടാഞ്ചേരിയിലെ കടവുംഭാഗത്ത് സിനഗോഗ് സ്ഥാപിക്കപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സിനഗോഗുകളിൽ ഒന്നാണ് കടവുംഭാഗത്തെ സിനഗോഗ്.
കറുത്ത ജൂതരുടെ പള്ളിയെന്നും ഈ സിനഗോഗ് അറിയപ്പെടുന്നു.
1948 ൽ ഇസ്രായേൽ രാഷ്ട്രത്തിന്റെ രൂപീകരണത്തോടെ കേരളത്തിലെ ജൂതന്മാർ ഇസ്രായേലിലേയ്ക്ക് കുടിയേറിയതോടെ സിനഗോഗിൽ ആരാധന നിലയ്ക്കുകയായിരുന്നു. പിന്നീട് പള്ളി സ്വകാര്യ വ്യക്തിയുടെ അധീനതയിലായെങ്കിലും സംസ്ഥാന പുരാവസ്തു വകുപ്പ് സിനഗോഗ് ഏറ്റെടുത്ത് നവീകരണത്തിന് ശ്രമിക്കുകയായിരുന്നു.കേരളത്തിൽ അവശേഷിക്കുന്ന ചുരുക്കം ജൂതപ്പള്ളികളിൽ ഒന്നായ ഈ സിനഗോഗ് നാമാവശേഷമാകാതെ ചരിത്ര സ്മാരകമാക്കി കാത്ത് സൂക്ഷിക്കാനുള്ള പുരാവസ്തു വകുപ്പിന്റെ പരിശ്രമങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ തടസ്സപ്പെടുത്തിയത് അങ്ങേയറ്റം ഹീനമായ നടപടിയായിപ്പോയെന്ന് മട്ടാഞ്ചേരിയിലെ ക്രൈസ്തവ സമൂഹം ഒന്നടങ്കം പറയുമ്പോഴും വർഗീയ ചേരി തിരിവിന്റെ മറവിൽ ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കാനുള്ള സർക്കാർ നടപടികളെ പ്പോലും ജാതിനോക്കി തടയുകയും ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനെതിരെ മതവികാരം ആളിക്കത്തിക്കുകയും നിർമാണ പ്രവർത്തനങ്ങൾ തടയുന്നതും മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group