മൊസൂൾ: ഇസ്ലാമിക തീവ്രവാദികളായ ഐസിസുകാർ തകർത്ത സെന്റ് ജോർജ് മൊണാസ്ട്രി (മാർ ഗോർജിസ്) ദൈവാലയം കൂദാശയ്‌ക്കൊരുങ്ങുന്നു. 10-ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഈ ദൈവാലയത്തിന് ഐസിസ് അധിനിവേശകാലത്ത് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ സാമ്പത്തിക പിന്തുണയോടെ പുനർമിച്ച ദൈവാലയം നവംബർ അവസാനത്തോടെ കൂദാശ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.
‘ദ ഇറാഖ് ഹെറിറ്റേജ് സ്റ്റെബിലൈസേഷൻ പ്രോജക്ടി’ന്റെ (ഐ.എച്ച്.എസ്.പി) ഭാഗമായിട്ടായിരുന്നു ദൈവാലയത്തിന്റെ പുനർനിർമാണം. വടക്കൻ ഇറാഖിൽ ദൈവാലയങ്ങളും സ്മാരകങ്ങളും പുനരുദ്ധരിക്കാൻ അമേരിക്കയിലെ പെന്നിസിൽവാനിയ സർവകലാശാലയുടെ ഹെറിറ്റേജ് ആൻഡ് സിവിലൈസേഷൻ വിഭാഗം നടപ്പാക്കുന്ന സംരംഭമാണ് ‘ഐ.എച്ച്.എസ്.പി’. വിശുദ്ധ സെന്റ് ഓർമിസ്ദായുടെ നാമധേയത്തിലുള്ള കൽദായ സന്യാസ സമൂഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തനങ്ങൾ. പ്രാദേശിക തൊഴിലാളികളുടെ പങ്കാളിത്തവും പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയതും ശ്രദ്ധേയമായിരുന്നു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group