വിശുദ്ധ നാടിന് പുതിയ ബിഷപ്പിനെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പാ

ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിനു പുതിയ സഹായ മെത്രാനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. ഫ്രാൻസിസ്കൻ വൈദികനായ ബ്രൂണോ വാരിയാനോയെ ആണ് പാപ്പാ സഹായമെത്രാനായി നിയമിച്ചത്. ബ്രസീലിയൻ വംശജനായ ഫാ. ബ്രൂണോ വാരിയാനോ ദീർഘകാലമായി ജറുസലേമിൽ ശുശ്രൂഷ ചെയ്യുകയായിരുന്നു.

“നമ്മുടെ സഹോദരനായ ഫാ. ബ്രൂണോ മെത്രാനായി അഭിഷിക്തനാകുന്ന ഈ വേളയിൽ ഭൗമിക ജറുസലേമും സ്വർഗീയ ജറുസലേമും ഒരുപോലെ സന്തോഷിക്കുന്നു,” ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസായ കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബെല്ലാ പറഞ്ഞു. സൈപ്രസ്സിലെ പാത്രിയാർക്കൽ വികാരി ആയി പുതിയ മെത്രാൻ സേവനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറ്റാലിയൻ പൗരത്വമുള്ള ബിഷപ്പ് ബ്രൂണോ ബ്രസീലിലെ സാവോ പോളോയിൽ 1971 സെപ്റ്റംബർ 25 ആണ് ജനിച്ചത്. 1997 ആഗസ്റ്റ് 30 ന് വൈദികനായ അദ്ദേഹം 2003 ഒക്ടോബർ 5ന് ഫ്രാൻസിസ്കൻ നിസ്സാര സന്ന്യാസ സഭയിൽ നിത്യവ്രതവാഗ്ദാനം നടത്തി. ഫാ. ബ്രൂണോ വാരിയാനോ റോമിലെ ലുംസാ യൂണിവേഴ്സിറ്റിയിലെ സൈക്യാട്രി വിഭാഗത്തിൽ നിന്ന് ഗ്രോഫോളജികൽ കൗൺസിലിംഗിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. ഉപരിപഠനത്തിന് ശേഷം 2013 മുതൽ 2022 വരെ അദ്ദേഹം നസ്രത്തിലെ മംഗളവാർത്ത ബസലിക്കയുടെ റെക്ടർ ആയി സേവനം അനുഷ്ടിച്ചു. 2022 ആഗസ്റ്റ് മുതൽ അദ്ദേഹം സൈപ്രസിലെ പാത്രിയാർക്കൽ വികാർ ആയി സേവനം ചെയ്യുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group