ജയ്പൂര്‍ രൂപതയുടെ പുതിയ മെത്രാനായി റവ. ഫാ ജോസഫ് കല്ലറയ്ക്കലിനെ നിയമിച്ചു

കാഞ്ഞിരപ്പള്ളി രൂപത ആനവിലാസം ഇടവകാംഗം റവ. ഫാ ജോസഫ് കല്ലറയ്ക്കലിനെ ജയ്പൂര്‍ രൂപതയുടെ പുതിയ മെത്രാനായി ഫ്രാൻസിസ് മാർപാപ്പാ നിയമിച്ചു.

ജയ്പൂർ രൂപതയുടെ ബിഷപ്പ് മാർ ഓസ്വാൾഡ് ലൂയിസ്(78)ന്റെ രാജിയെ തുടർന്നാണ് പുതിയ നിയമനം.

1964 ഡിസംബർ 10ന് കാഞ്ഞിരപ്പള്ളിയിലെ ആനവിലാസത്തിൽ ജനിച്ച ഫാ. ജോസഫ് കല്ലറക്കൽ 1997 ജനുവരി 2ന് അജ്മീർ രൂപതയിൽ വൈദികനായി. 1989 മുതൽ 1997 വരെ അലഹബാദ് രൂപതയിലെ സെന്റ് ജോസഫ് റീജിയണൽ സെമിനാരിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. അലഹബാദിലെ അലഹബാദ് സർവ്വകലാശാലയിൽ നിന്ന് അദ്ദേഹം ബി.എ ബിരുദം നേടി. അജ്മീറിലെ എംഡിഎസ് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഗോവയിലെ പോണ്ട, ജിവിഎംഎസിൽ നിന്ന് B.ed ഉം നേടിയിട്ടുണ്ട്.അജ്മീറിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ ഡീനും ഇടവക വികാരിയുമായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കവേയാണ് പുതിയ നിയമനം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group