എപ്പോഴും നമ്മോടൊപ്പം ആയിരിക്കാനാണ് ക്രിസ്തു ആഗ്രഹിക്കുന്നത് : ഫ്രാൻസിസ് മാർപാപ്പ..

വത്തിക്കാൻ സിറ്റി: എപ്പോഴും നമ്മോടൊപ്പം ആയിരിക്കാനാണ് ക്രിസ്തു ആഗ്രഹിക്കുന്നതെന്ന് വിശ്വാസികളെ ഓർമ്മപ്പെടുത്തി മാർപാപ്പ. അവഗണിക്കപ്പെടാനോ മാറ്റിവയ്ക്കപ്പെടാനോ നമുക്ക് ആവശ്യമുള്ളപ്പോൾമാത്രം ക്ഷണിക്കപ്പെടാനോ ഈശോ ആഗ്രഹിക്കുന്നില്ലെന്നും മറിച്ച്, എപ്പോഴും നമ്മോടൊപ്പം ആയിരിക്കാനാണ് അവിടുന്ന് ആഗ്രഹിക്കുന്നതെന്നും മാർപാപ്പ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.നമ്മുടെ ജീവിതത്തിലേക്കു കടക്കുന്നതിനു വേണ്ടി അവിടുന്ന് മനുഷ്യനായിത്തീർന്നു. നമ്മുടെ ജീവിതത്തിലെ സകലവും അവിടത്തേക്കു താൽപ്പര്യമുള്ളതാണ്. സ്‌നേഹം, ജോലി, ദിവസം, വേദനകൾ, ഉത്ക്കണ്ഠകൾ എന്നിങ്ങനെയുള്ള നമ്മുടെ നിരവധി കര്യങ്ങൾ നമുക്ക് അവിടുത്തോട് വിവരിക്കാൻ കഴിയും. നമുക്ക് അവിടുത്തോട് എല്ലാം പറയാം. കാരണം, യേശു നമ്മോടുള്ള സ്നേഹബന്ധം ആഗ്രഹിക്കുന്നുണ്ടെന്നും മാർപാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group