വി.ചാ​വ​റ​ പിതാവ് ന​വോ​ത്ഥാ​ന​ത്തി​നു ക​രു​ത്ത് പ​ക​ർ​ന്ന ക​ർ​മ്മയോ​ഗി : പ​​​ശ്ചി​​​മ ബം​​​ഗാ​​​ള്‍ ഗ​വ​ർ​ണ​ർ

സാ​​​മൂ​​​ഹ്യ ന​​​വോ​​​ത്ഥാ​​​ന​​​ത്തി​​​നും വി​​​ദ്യാ​​​ഭ്യാ​​​സമു​​​ന്നേ​​​റ്റ​​​ത്തി​​​നും ക​​​രു​​​ത്തു​​​ പ​​​ക​​​ർ​​​ന്ന ക​​​ർ​​​മ​​​യോ​​​ഗി​​​യാ​​​ണു വി​​​ശു​​​ദ്ധ ചാ​​​വ​​​റ​​​യ​​​ച്ച​​​നെ​​​ന്നു പ​​​ശ്ചി​​​മ ബം​​​ഗാ​​​ള്‍ ഗ​​​വ​​​ര്‍​ണ​​​ര്‍ ഡോ. ​​​സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സ്. ചാ​​​വ​​​റ​​​യ​​​ച്ച​​​ന്‍റെ ‘പ​​​ള്ളി​​​ക്കൊ​​​രു പ​​​ള്ളി​​​ക്കൂ​​​ടം’ പ്ര​​​ഖ്യാ​​​പ​​​നം കേ​​​ര​​​ള​​​ത്തി​​​നു ന​​​ൽ​​​കി​​​യ വ​​​ള​​​ർ​​​ച്ച അ​​​തു​​​ല്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

എ​​​റ​​​ണാ​​​കു​​​ളം ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ന്‍റെ സു​​​വ​​​ര്‍​ണ​​​ജൂ​​​ബി​​​ലി സ​​​മാ​​​പ​​​ന​ സ​​​മ്മേ​​​ള​​​നം എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍​ ഹാ​​​ളി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ.

ചാ​​​വ​​​റ​​​ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളും അ​​​തി​​​നൊ​​​ത്തു​​​ള്ള വി​​​ശ്വ​​​മാ​​​ന​​​വി​​​ക കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളും സാം​​​സ്കാ​​​രി​​​ക ധാ​​​ര​​​ക​​​ളും കൊ​​​ച്ചി​​​യി​​​ലും കേ​​​ര​​​ളീ​​​യ പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ലും വി​​​നി​​​മ​​​യം ചെ​​​യ്യു​​​ന്ന​​​തി​​​ൽ‌ അ​​​ന്പ​​​തു വ​​​ർ​​​ഷം ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ വ​​​ലി​​​യ മു​​​ത​​​ൽ​​​ക്കൂ​​​ട്ടാ​​​ണെ​​​ന്നും സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സ് പ​​​റ​​​ഞ്ഞു.

മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. സി​​​എം​​​ഐ പ്രി​​​യോ​​​ര്‍ ജ​​​ന​​​റാ​​​ള്‍ റ​​​വ.​ ഡോ. ​​തോ​​​മ​​​സ് ചാ​​​ത്തം​​​പ​​​റ​​​മ്പി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group