റവ. ഫാ ഡോ. മത്തായി കടവില്‍ ഓ.ഐ.സി പൂനാ-കട്കി സെന്‍റ് എഫ്രേം ഭദ്രാസനാദ്ധ്യക്ഷന്‍

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പൂനാ-കട്കി സെന്‍റ് എഫ്രേം ഭദ്രാസനത്തിന്‍റെ പുതിയ ഇടയനായി, പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ അംഗീകാരത്തോടെ, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ, ബഥനി സന്യാസ സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍ വെരി റവ. ഡോ. മത്തായി കടവില്‍ ഓ.ഐ.സി. യെ നിയമിച്ചു. ഈ നിയമന പ്രഖ്യാപനം 2023 ഡിസംബര്‍ 12-ന് വത്തിക്കാനിലും ഇന്‍ഡ്യന്‍ സമയം വൈകിട്ട് 4.30-ന് പട്ടം സെന്‍റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തിലും നടന്നു. പട്ടം കത്തീഡ്രലില്‍ പ്രാര്‍ത്ഥനയ്ക്കു ശേഷം നടന്ന ചടങ്ങില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി തിരുവല്ലാ ആര്‍ച്ചു ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ, മേജര്‍ ആര്‍ച്ചുബിഷപ്പ്-കാതോലിക്കോസിന്‍റെ നിയമന പ്രഖ്യാപനം വായിച്ചു. നിയുക്ത മെത്രാനെ കാതോലിക്കാ ബാവാ കുരിശുമാല അണിയിച്ചു. പൂനാ-കട്കി ഭദ്രാസനത്തിന്‍റെ അഡ്മിനിസ്ട്രേറ്റര്‍ ഡോ. തോമസ് മാര്‍ അന്തോണിയോസ് ഹാരമണിയിച്ചു. ബിഷപ്പുമാരായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, തോമസ് മാര്‍ യൗസേബിയോസ്, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, വിന്‍സെന്‍റ് മാര്‍ പൗലോസ്, ആന്‍റണി മാര്‍ സില്‍വാനോസ്, വൈദികര്‍, സന്യസ്തര്‍, വിശ്വാസികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group