മനുഷ്യക്കടത്തിനെതിരെ മാരത്തൺ പ്രാർത്ഥന

ലോക മനുഷ്യക്കടത്തിനെതിരെ നടക്കുന്ന മാരത്തൺ പ്രാർത്ഥനയ്ക്കായി എല്ലാ ക്രൈസ്തവ വിശ്വാസികളെയും UISG സ്വാഗതം ചെയ്തു. മനുഷ്യക്കടത്തിനെതിരെ ശ്രമിക്കുന്ന അന്തർദേശിയ ശൃംഖലയായ ഇന്റർനാഷണൽ യൂണിയൻ ഓഫ് സുപ്പീരിയറിന്റെ ഭാഗമായ തളിതകം ലോകത്തുള്ള എല്ലാ ക്രിസ്ത്യാനികളെയും ഓൺലൈൻ ആയി നടക്കുന്ന പ്രാർത്ഥനാ യജ്ഞത്തിലേക്ക് സ്വാഗതം ചെയ്തു. ” മനുഷ്യക്കടത്തു ഇല്ലാത്ത സമ്പദ്‌വ്യവസ്ഥ” എന്ന വിഷയമണ് ഈ വർഷത്തെ മാരത്തൺ പ്രാർത്ഥന തീം .കോവിഡ് 19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ അന്താരാഷ്‌ട്ര മാരത്തൺ പ്രാർത്ഥന ഓൺലൈൻ ആയിട്ടാണ് ഈ mവർഷം നടക്കുക .തിങ്കൾ രാവിലെ 10 മുതൽ 5 വരെ യായിരിക്കും പ്രാർത്ഥന.# pray എന്ന ഔദ്യോഗിക ഹാഷ് ടാഗ് വഴി വ്യക്തികൾക്ക് പ്രാർത്ഥന യജ്ഞത്തെ പിന്തുണയ്ക്കാൻ കഴിയും .മാരത്തൺ പ്രയർ തത്സമയം യൂട്യൂബ് വഴിയും സംപ്രേഷണം ചെയ്യും .കൂടുതൽ വിവരങ്ങൾ തളിതകം വെബ്‌സൈറ്റിൽ ലഭ്യമാണ്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group