നൻമയിൽ അധിഷ്ഠിതമായി ജീവിക്കുന്നവരാണ് നീതിമാൻമാർ. സത്യത്തിലും, നീതിയിലും ദൈവവിശ്വസ്ഥതയിലും അധിഷ്ഠിതമാണ് നീതിമാന്റെ ജീവിതം. ദൈവത്തിന്റെ കല്പനകൾ അനുസരിച്ച് ജീവിതം നയിക്കുന്ന ഒരു വ്യക്തിയുടെ അടുക്കൽ ദൈവം എപ്പോഴും ഉണ്ടായിരിക്കും. അവരുടെ പ്രാർത്ഥനകൾക്ക് കർത്താവ് ഉത്തരം നൽകും. ദുഷ്ടനിൽ നിന്ന് അവരെ സംരക്ഷിക്കും. ഒരുവൻ നീതിമാൻ ആയിത്തീരുന്നത് എങ്ങനെ? ദൈവവചനങ്ങൾ എപ്പോഴും അവന്റെ നാവിൽ ഉണ്ടായിരിക്കണം. അത് രാവും പകലും ധ്യാനിച്ച് അതിൻപ്രകാരം ജീവിക്കണം അപ്പോൾ നീതിമാനായി ജീവിക്കുവാൻ സാധിക്കും. നീതിമാൻമാരെ ഏത് അനർത്ഥ കാലത്തും, ലഞ്ജിക്കേണ്ടി വരില്ല എന്നു തിരുവചനം പറയുന്നു.
നീതിമാന്റെ ക്ളേശങ്ങൾ അസംഖ്യമാണ്, എന്നാൽ അതിൽ നിന്ന് എല്ലാം കർത്താവ് അവനെ രക്ഷിക്കുന്നു എന്ന് തിരുവചനം പറയുന്നു. തിരുവചനം ‘നീതിമാൻ’ എന്നു വിശേഷിപ്പിക്കുന്നവരിൽ പ്രമുഖനാണ് ഈശോയുടെ വളർത്തുപിതാവായ ജോസഫ്. ജോസഫ് നീതിമാനാരുന്നു എന്ന് മത്തായി.1:19 ൽ പറയുന്നു. പല വിധ കഷ്ടതകളിലൂടെ ജോസഫ് കടന്നു പോയി എന്നാൽ അവിടെയെല്ലാം കർത്താവ് അൽഭുതകരമായി ജോസഫിനെ താങ്ങി. ജീവിതത്തിൽ പലവിധ കഷ്ടതകളിലൂടെ നീതിമാനായ ജോസഫ് കടന്നു പോയപ്പോൾ മനുഷ്യർ ജോസഫിനെ അവഹേളിച്ചുണ്ടാകാം എന്നാൽ ദൈവത്തിനു മുൻപാകെ അവൻ ശ്രേഷ്ഠനായിരുന്നു.
നന്മ ചെയ്ത് നീതിമാനായി ജീവിക്കുന്നവൻ വളരെ കഷ്‌ടിച്ചുമാത്രം രക്ഷപ്പെടുന്ന ഇന്നത്തെ ലോകത്തിൽ തിന്മയിൽ ജീവിക്കുന്ന മനുഷ്യരുടെ അവസ്ഥ എത്ര പരിതാപകരമാകും എന്ന് ഈശോ നമ്മെ വചനത്തിലൂടെ ഓർമിപ്പിക്കുന്നു. മനുഷ്യന് ഭൂമിയിൽ തന്നിരിക്കുന്ന മഹത്തായ അനുഗ്രഹം ആണ് സ്വാതന്ത്ര്യം. എന്നാൽ ദൈവം തന്നിരിക്കുന്ന സ്വാതന്ത്യം നാം വ്യർത്ഥമായി തിൻമയ്ക്കായി ഉപയോഗിച്ചാൽ നാം നരക ശിക്ഷ അനുഭവിക്കേണ്ടി വരും. നീതിമാന്മാരായി ജീവിച്ച് അവൻ നേടിതന്ന രക്ഷ സ്വന്തമാക്കുവാൻ നമുക്ക് ആഗ്രഹിക്കാം പ്രാർത്ഥിക്കാം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group