കഠിനമായ ശാരീരിക വേദനകൾ ആവിലായിലെ വി. അമ്മത്രേസ്യാ അനുഭവിച്ചിരുന്നുവെന്ന് പഠന റിപ്പോർട്ടുകൾ

ആവിലായിലെ വിശുദ്ധ അമ്മത്രേസ്യാ കഠിനമായ ശാരീരിക വേദനകൾ സഹിച്ചാണ് ജീവിച്ചിരുന്നതെന്ന് തിരുശേഷിപ്പുകളെ പരിശോധിച്ചതിനുശേഷം പുറത്തുവിട്ട പഠന റിപ്പോർട്ടുകൾ.

റേഡിയോ ഗ്രാഫർമാരായ ജോസ് അന്റോണിയോ റൂയിസ് അലെഗ്രിയാ, ഫെർണാണ്ടോ ഡി പാബ്ലോ അരാൻസ് എന്നിവരുമായി എൽ ഡിബേറ്റ് എന്ന സ്പാനിഷ് പത്രം നടത്തിയ അഭിമുഖത്തിലാണ് പ്രാരംഭ കണ്ടെത്തലുകളെക്കുറിച്ചുള്ള വിശകലനങ്ങൾ ആദ്യമായി പുറത്തുവിട്ടത്.

പരിശോധനയിൽ തെളിഞ്ഞ മറ്റൊരു കാര്യം വി. അമ്മത്രേസ്യയുടെ നട്ടെല്ലിന് ഗുരുതരമായ വളവുണ്ടായിരുന്നു എന്നതാണ്. അതായത്, വിശുദ്ധ നടന്നിരുന്നത് കൂനിയായിരുന്നു. ശരീരത്തിന്റെ വളവ് കാരണം അവളുടെ ശ്വാസകോശത്തിന് നന്നായി പ്രവർത്തിക്കാൻ കഴിയില്ലായിരുന്നു. സമ്പൂർണ പഠനഫലങ്ങൾ ഏകദേശം ഒരു വർഷത്തിനുള്ളിൽ ശാസ്ത്രജ്ഞർ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

1582ൽ മരണമടഞ്ഞ വിശുദ്ധ അമ്മത്രേസ്യയുടെ ഭൗതികശരീരം 1914 ലാണ് അവസാനമായി തുറക്കുന്നത്. സ്പാനിഷ് പട്ടണമായ റോണ്ടയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധയുടെ ഭൗതിക അവശിഷ്‌ടങ്ങൾ അഞ്ചു നൂറ്റാണ്ടുകൾക്ക് ശേഷവും അഴുകാതെയാണ് കണ്ടെത്തിയത്. വിശുദ്ധ അമ്മത്രേസ്യയുടെ ഭൗതിക അവശിഷ്ടങ്ങൾ കാനോനികമായി അംഗീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ശവകുടീരം തുറന്നതെന്ന് രൂപത വിശദീകരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m