തിരുവനന്തപുരം: തൃശൂർ: എട്ടു വർഷത്തിനിടെ സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളും കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന (പോക്‌സോ) കേസുകളും ഇരട്ടിയായെന്ന് റിപ്പോർട്ട്.
2016ല്‍ സംസ്ഥാനത്ത് 2,131 പോക്‌സോ കേസുകളുണ്ടായിരുന്നത് 2023ല്‍ 4,641 ആയി. അതേമസമയം ഇക്കൊല്ലം ജൂണ്‍ വരെ 2,180 കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുട്ടികളെ പീഡിപ്പിക്കുന്നത് മിക്കപ്പോഴും അപരിചിതരല്ല അടുപ്പക്കാരാണ് എന്നാണ് യാഥാർഥ്യം. അദ്ധ്യാപകർ, സ്‌കൂള്‍ വാഹനങ്ങളുടെ ഡ്രൈവർമാർ, കുട്ടികളെ താലോലിക്കുന്ന കുടുംബാംഗങ്ങള്‍, വീട്ടുജോലിക്കാർ തുടങ്ങിയവരാണ് മിക്കപ്പോഴും പ്രതി സ്ഥാനത്ത്. പ്രതികളില്‍ സ്ത്രീകളുമുണ്ട് എന്നാണ് അടുത്ത കാലത്ത് കണ്ടു വരുന്ന ശ്രദ്ധേയമായ കാര്യം .
ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനങ്ങളെപ്പറ്റി വീട്ടിലും വിദ്യാലയങ്ങളിലും കുട്ടികളെ ബോധവത്കരിക്കുകയാണ് ആദ്യപടി. കാര്യങ്ങള്‍ സൗഹാർദ്ദപരമായി മാതാപിതാക്കളോട് തുറന്നു പറയാനും ശീലിപ്പിക്കണം. അപരിചിതരുടെ സൗഹൃദാപേക്ഷ സ്വീകരിക്കാതിരിക്കുക, പരിചയമില്ലാത്തവരോട് ചാറ്റ് ചെയ്യാതിരിക്കുക, സംശയകരമായ ലിങ്കുകളില്‍ ക്‌ളിക്ക് ചെയ്യാതിരിക്കുക തുടങ്ങിയവയും ശ്രദ്ധിക്കണം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m