സമവായ നിർദ്ദേശങ്ങൾ പാലിക്കപ്പെടേണ്ടതല്ലേ?*

സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പും എറണാകുളം- അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്‌മിനിസ്ട്രേറ്ററും സംയുക്തമായി 2024 ജൂൺ 9നു നൽകിയ സർക്കുലറിനെ (4/2024) തുടർന്ന്, 2024 ജൂൺ 21നു നൽകിയ സിനഡാനന്തര അറിയിപ്പിലെ (Ref. No. 5/2024) നമ്പർ 2നു 2024 ജൂലൈ ഒന്നിനു നൽകിയ വിശദീകരണം (Ref. No. 6/2024) പാലിക്കപ്പെടേണ്ടതല്ലേ? ഏകീകൃത വിശുദ്ധ കുർബാനയർപ്പണവുമായി ബന്ധപ്പെട്ടും ഡീക്കന്മാരുടെ തിരുപ്പട്ടവുമായി ബന്ധപ്പെട്ടും സമവായ ചർച്ചകളിൽ നല്കപ്പെട്ട വിശദീകരണം മാറ്റമില്ലാതെ നിലനിൽക്കുന്നതാണ് എന്ന് ആവർത്തിച്ചു വ്യക്തമാക്കുന്നു.

ഏകീകൃത വിശുദ്ധ കുർബാനയർപ്പണം പൂർണ്ണമായും നടപ്പിലാക്കണമെന്ന സിനഡു തീരുമാനം ലംഘിക്കപ്പെട്ട പശ്ചാത്തലത്തിലാണ് സമവായ ചർച്ചകൾ നടന്നതും നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെട്ടതും.

2024 ജൂലൈ മൂന്നു മുതൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ ഇടവക ദൈവാലയങ്ങളിലും ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു ഏകീകൃത വിശുദ്ധ കുർബാനയെങ്കിലും അർപ്പിക്കുന്നവർക്ക് ശിക്ഷാനടപടികളിൽ നിന്നും ഒഴിവുനൽകാമെന്നതായിരുന്നു അംഗീകരിക്കപ്പെട്ട സമവായം. ഈ നിർദ്ദേശം നടപ്പിലാക്കുന്നതിനനുസൃതമായി അതിരൂപതയിലെ എല്ലാ കാനോനിക സമിതികളുടേയും രൂപീകരണവും അതിരൂപതയിലെ ഡീക്കന്മാരുടെ തിരുപ്പട്ടവും പരിശുദ്ധ സിംഹാസനത്തിൻ്റെ അനുവാദത്തോടെ നടത്തുന്നതാണ് എന്ന തീരുമാനവും അറിയിച്ചിരുന്നതാണ്. എന്നാൽ, ഏകീകൃത വിശുദ്ധ കുർബാനയർപ്പണം പൂർണ്ണമായും നടപ്പിലാക്കാത്ത സാഹചര്യമാണ് അതിരൂപതയിൽ നിലവിലുള്ളത്. പരിശീലനം പൂർത്തിയാക്കിയ ഡീക്കന്മാർക്ക് പൗരോഹിത്യപട്ടം നൽകണമെന്നുതന്നെയാണ് സീറോമലബാർ സഭാസിനഡിൻ്റെയും പരിശുദ്ധ സിംഹാസനത്തിൻ്റെയും നിലപാട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group