സഹനങ്ങൾ ദൈവത്തിങ്കലേക്ക് എത്തിക്കുന്ന ചൂണ്ടുപലകകൾ

ജീവിതത്തിൽ പ്രതീക്ഷിക്കാത്തത് സംഭവിക്കുമ്പോൾ പകച്ചു പോകുന്നവരാണ് നാമോരോരുത്തരും ദൈവത്തെ പഴിചാരിയും അവസ്ഥകളെ ശപിച്ചു കൊണ്ടും നാം പലപ്പോഴും ജീവിതം തള്ളിനീക്കുകയാണ് പലപ്പോഴും ചെയ്യുന്നത്.
എന്നാൽ തന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായത് സംഭവിച്ചപ്പോൾ ഈശോയെ പരിപൂർണ്ണമായി ആശ്രയിച്ച് യുവജനങ്ങൾക്ക് മാതൃകയാവുകയാണ് സോജൻ ഒണ്ണട്ട്
തലശ്ശേരി രൂപതയിലെ മാങ്ങോട് ഇടവകാംഗo.എല്ലാ ചെറുപ്പക്കാരെയും പോലെ ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും നിറഞ്ഞതായിരുന്നു സോജന്റെ ജീവിതം.
എന്നാൽ ഇരുപത്തിഒന്നാത്തെ വയസ്സിലാണ് ക്രൂരമായ വിധി സോജനെ തേടിയെത്തിയത്. തെങ്ങിൽ നിന്ന് വീണ സോജന് അരയ്ക്ക് കീഴ്പ്പോട്ട് 70 ശതമാനത്തോളം തളർന്നു, ചലനശേഷി പൂർണമായും നഷ്ടപ്പെട്ട സോജൻ ഇതുവരെ എട്ടോളം ഓപ്പറേഷൻ വിധേയനായിട്ടുണ്ട്. ഇതുവരെയും ഉണങ്ങാത്ത അനേകം മുറിവുകൾ ഇപ്പോഴും സോജന്റെ ശരീരത്തിൽ ഉണ്ടെന്നു പറഞ്ഞാൽ ആർക്കും വിശ്വസിക്കാൻ കഴിയില്ല.എന്നാൽ ഇതിനൊന്നിനും തന്റെ ജീവിത്തെ തകർക്കാൻ കഴിയുകയില്ലെന്ന് കാണിച്ചുകൊണ്ട് ജീവിതത്തിന്റെ സഹനങ്ങളിൽ ഈശോയെ മുറുകെപ്പിടിച്ചുകൊണ്ട് സഹനങ്ങളെ അതിജീവിക്കാൻ സോജൻ ശ്രമിച്ചുകൊണ്ടിരുന്നു..
വിശുദ്ധ അൽഫോൻസാമ്മ യുടെ ജീവിത മാതൃകയാണ് തനിക്ക് സഹനങ്ങളിൽ തുണയായിരുന്നതെന്നും സഹനങ്ങളിലൂടെ കടന്നുപോയപ്പോഴാണ് ഈശോയുടെ സ്നേഹം താൻ കൂടുതൽ അനുഭവിച്ചതും സോജൻ പറയുന്നു.തന്റെ തളർന്ന അവസ്ഥയിലും ഈശോയെ പ്രഘോഷിക്കുന്നത്തിൽ ഒട്ടും കുറവ് വരുത്താതെ യുവജനങ്ങൾക്ക് മാതൃകയാവുകയാണ് സോജന്റെ ജീവിതം…

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join WhatsApp group
https://chat.whatsapp.com/LX07uRMRjTq1sEKvmJdy58