യെമനിലെ കന്യാസ്ത്രീകളുടെ രക്തസാക്ഷിത്വത്തിന് ആറു വയസ്സ്

ഐഎസ് ഭീകരതയുടെ എക്കാലത്തെയും ക്രൂരതയുടെ പട്ടികയിൽ ഉൾപ്പെടുത്താവുന്ന യമനിലെ കന്യാസ്ത്രീകളുടെ കൂട്ടക്കൊല നടന്നിട്ട് ആറു വർഷം പിന്നിടുന്നു.

മിഷനറിസ് ഓഫ് ചാരിറ്റിയിലെ നാലു കന്യാസ്ത്രീകളെയാണ് ആറ് വർഷം മുൻപ് ഭീകരർ വെടിവച്ചു കൊന്നത്. ഒപ്പം അവർ നടത്തുന്ന അനാഥാലയത്തിലെ ജീവിതങ്ങളെയും.കൂടാതെ മലയാളി വൈദികനായ ഫാ. ടോം ഉഴുന്നാലിൽ ഭീകരരുടെ തടവിലുമായി.

ഭീകരുടെ രംഗപ്രവേശം കണ്ട് ഫാ. ടോമിനെ വിവരം അറിയിക്കാനായി രണ്ടുവശങ്ങളിലായി സിസ്റ്റേഴ്സ് ഓടിപ്പോകുകയായിരുന്നുവെന്നും അവരിൽ സിസ്റ്റർ റെജിനെറ്റിനെയും സിസ്റ്റർ ജൂഡിത്തിനെയുമാണ് ഭീകരർ ആദ്യം വെടിവച്ചതെന്നുമാണ് ലഭിച്ച വിവരം.സിസ്റ്റർ ആൻസലെമിനും സിസ്റ്റർ മാർഗററ്റിനും അതേ അവസ്ഥ തന്നെയായിരുന്നു. കൂടാതെ കോൺവെന്റും ചാപ്പലും നശിപ്പിച്ചിട്ടാണ് ഫാ. ടോമിനെ അക്രമികൾ തട്ടിക്കൊണ്ടുപോയത്.പതിനെട്ട് മാസത്തോളം അദ്ദേഹം ബന്ദിയാക്കപ്പെട്ടു. 2017 സെപ്തംബർ 12 നാണ് ടോമച്ചൻ വിട്ടയ്ക്കപ്പെട്ടത്.

രക്തസാക്ഷിത്വം വരിച്ച കന്യാസ്ത്രീകളിൽ ഒരാൾ ഇന്ത്യയിൽ നിന്നുള്ള സിസ്റ്റർ ആൻസെലമായിരുന്നു. റാവണ്ടയിൽ നിന്നുള്ള സിസ്റ്റർ റെജിനെറ്റായിരുന്നു ഏറ്റവും ചെറുപ്പം. 32 വയസ് മാത്രമായിരുന്നു സിസ്റ്റർക്ക്.

ഇവരുടെ ധീര രക്തസാക്ഷിത്വത്തിന്റെ സ്മരണകൾക്ക് മുൻപിൽ പ്രാർത്ഥനകളോടെ കൈകൾ കൂപ്പുകയാണ് ക്രൈസ്തവ ലോകം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group