പിന്നാക്ക വിഭാഗമായ ലത്തീന്‍ കത്തോലിക്കര്‍ക്ക് സാമൂഹിക നീതി നിഷേധിക്കപ്പെടുന്നു : ആര്‍ച്ച് ബിഷപ് ഡോ. തോമസ് നെറ്റോ

കേരളത്തിന്റെ വികസനത്തിന് സുപ്രധാന പങ്ക് വഹിക്കുന്ന ലത്തീന്‍ കത്തോലിക്കര്‍ക്ക് സാമൂഹിക നീതിയും സാമാന്യനീതിയും നിഷേധിക്കപ്പെടുകയാണെന്ന് ആര്‍ച്ച് ബിഷപ് ഡോ. തോമസ് നെറ്റോ.

കേരളത്തിലെ 12 ലത്തീന്‍ കത്തോലിക്കാ രൂപതകള്‍ ചേര്‍ന്ന് നടത്തിയ ജനജാഗരം ബോധന പരിപാടിയുടെ സമാപന സമ്മേളനം വലിയവേളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമുദായത്തിന്റെ ഒട്ടേറെ ജീവല്‍ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്കും തുടര്‍ നടപടികള്‍ക്കുമായി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അവയൊന്നും അര്‍ഹിക്കുന്ന ഗൗരവത്തോടെ നിലവിലെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി ക്കൊണ്ടിരിക്കുന്ന തീരനിയന്ത്രണങ്ങള്‍, ധാതുലവണങ്ങളുടെ ഖനനാനുമതി, സാഗര്‍മാല പദ്ധതി തുടങ്ങിയവ ആശങ്കയോടെയാണ് തിരദേശജനത കാണുന്നതെന്നും ആര്‍ച്ച് ബിഷപ് നെറ്റോ പറഞ്ഞു. വിഴിഞ്ഞം സമര നാള്‍വഴികളും തുറമുഖാഘാത പഠന റിപ്പോര്‍ട്ടും അടങ്ങിയ വെബ്‌സൈറ്റ് മോണ്‍. യൂജിന്‍ എച്ച് പെരേര സദസിനു പരിചയപ്പെടുത്തി.
സഹായ മെത്രാന്‍ ഡോ. ക്രിസ്തുദാസ് അധ്യക്ഷത വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group