ദൈവകരുണയുടെ ദിനത്തിൽ കരുണയുടെ ഗാനം പുറത്തിറങ്ങി

ദൈവകരുണയുടെ ആഘോഷങ്ങൾക്ക് വേണ്ടി ഹൃദയസ്പർശിയായ സോഫ്റ്റ് റോക്സ് ഓഫ് ശൈലിയിലുള്ള ഗാനം പുറത്തിറക്കി.
” നീ മാത്രം എന്റെ ദൈവം ”എന്ന് തുടങ്ങുന്ന ഗാനം റേഡിയോ ഏഞ്ചൽസിലൂടെയാണ് കേൾവിക്കാരിലേക്ക് ഇന്നലെ എത്തിയത്.
‘മനുഷ്യൻ ബലഹീനൻ ആണെങ്കിലും ദൈവത്തിന്റെ കരുണയുടെ ആഴം തേടുക’ എന്നതാണ് ഗാനത്തിന്റെ പ്രമേയം
ക്രിസ്തുവിന്റെ പീഡാസഹനം മരണം ഉത്ഥാനം, സ്വർഗ്ഗാരോഹണം എന്നിവയിലൂടെ നൽകപ്പെട്ട ദൈവത്തിന്റെ കരുണയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഗാനത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് ഗാനരചയിതാവും സംഗീത സംവിധായകനുമായ ബിക്കി പോൾ പറഞ്ഞു.
പ്രശസ്ത പിന്നണി ഗായകനായ ഫ്രാങ്കോ സൈമനാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഹോളി ഡ്രോപ്സ് പ്രൊഡക്ഷസിന്റെ ബാനറിൽ ഹോളി ഡ്രോപ്സ് സംരംഭമാണ് ഗാനത്തിന്റെ നിർമ്മാണം.
ദൈവകരുണയുടെ ദിനത്തിൽ ഇറങ്ങിയ ഗാനം വൈകാതെതന്നെ ദൃശ്യാവിഷ്കാരങ്ങളോ ടെ
ഹോളി ഡ്രോപ്സ് യൂട്യൂബ് ചാനലിൽ എത്തുമെന്ന് സംഘാടകർ അറിയിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group