നഴ്സിംഗ് വിദ്യാർഥികൾക്കായി മരിയൻ സൈന്യം വേൾഡ് മിഷൻ ഒരുക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധന

“എന്നെ വിളിക്കുക ഞാൻ നിനക്ക് ഉത്തരം നൽകും” ദൈവത്തിന്റെ അനന്തമായ സ്നേഹത്തെ വെളിപ്പെടുത്തുന്ന ഏറ്റവും മഹത്തരമായ ദിവ്യകാരുണ്യ ആരാധന മരിയൻ സൈന്യം വേൾഡ് മിഷന്റെ നേതൃത്വത്തിൽ എല്ലാ ഞായറാഴ്ചകളിലും നടത്തപ്പെടുന്നു. യുവജനങ്ങളിൽ ക്രിസ്തുവിന്റെ സ്നേഹത്തെ അനുഭവവേദ്യമാകുന്ന മഹത്തരമായ ഈ ശുശ്രൂഷ പതിവുപോലെ ഈ ഞായറാഴ്ചയും (28/03/2021) 7.55ന് നടത്തപ്പെടുകയാണ് .ഈ ആഴ്ച നടത്തപ്പെടുന്ന രാത്രി ആരാധനയിൽ പ്രത്യേകം കേന്ദ്രീകരിക്കുന്നത്
ആതുര സേവന മേഖലയിൽ നിസ്വാർത്ഥ സേവനം അനുഷ്ഠിക്കാനായി തയ്യാറെടുക്കുന്ന എല്ലാ നേഴ്സിങ് വിദ്യാർഥികളെയുമാണ്.
ആത്മീയ ധ്യാനഗുരു ഫാദർ ജൂബി മംഗലാപുരവും, AFCM&Sehion Ministry അംഗം സിൽബി കുര്യാക്കോസും ചേർന്ന് നയിക്കുന്ന ഈ ആത്മീയ വിരുന്നിൽ പങ്കാളിയാകുവാൻ എല്ലാവരെയും മരിയൻ സൈന്യം വേൾഡ് മിഷന് ക്ഷണിക്കുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group