സ്പെഷ്യാലിറ്റി സേവനങ്ങൾ താലൂക്ക് ആശുപത്രികളിലും ആരംഭിക്കും : മന്ത്രി വീണ ജോർജ്

കണ്ണൂർ : സ്പെഷ്യാലിറ്റി സേവനങ്ങള്‍ താലൂക്ക് ആശുപത്രി തലം മുതല്‍ എന്ന ആശയമാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.

മാട്ടൂല്‍ സാമൂഹികാരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെയും പഴയങ്ങാടി താലൂക്ക് ആശുപത്രി സ്റ്റാഫ് ക്വാർട്ടേഴ്സിന്റേയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും മറ്റ് സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക് പോകേണ്ടിവരുമ്ബോള്‍ ഇ-ഹെല്‍ത്ത് സംവിധാനം രോഗികള്‍ക്ക് ആശ്വാസമാണ്. രോഗിയും ആരോഗ്യപ്രവർത്തകരുമായി നല്ല ബന്ധം സൃഷ്ടിക്കാൻ ഇ-ഹെല്‍ത്ത് സംവിധാനത്തിലൂടെ സാധിക്കും. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച്‌ സർക്കാർ ആരോഗ്യ മേഖലയില്‍ മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു.

സർക്കാർ നവകേരളമിഷന്റെ ഭാഗമായി ആർദ്രം ദൗത്യത്തിലുള്‍പ്പെടുത്തിയാണ് മാട്ടൂല്‍ സാമൂഹികാരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. എൻ.എച്ച്‌.എം ആർ.ഒപിയില്‍ ഉള്‍പ്പെടുത്തി 1.22 കോടി രൂപ ചെലവിലാണ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമ്മിച്ചത്.എം. വിജിൻ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ മുഖ്യാതിഥിയായിരുന്നു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.കെ അനില്‍കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡിഎംഒ ഡോ. എം. പീയൂഷ്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, വൈസ് പ്രസിഡന്റ് വിമല, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ, ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി നിഷ, കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രതി, കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ ആബിദ ടീച്ചർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.പി മുഹമ്മദ് റഫീഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വിജേഷ്, ഏഴോം ഗ്രാമപഞ്ചായത്ത് മെമ്ബർ ജസീർ അഹമ്മദ്, ആർദ്രം ജില്ലാ നോഡല്‍ ഓഫീസർ ഡോ.സി.പി ബിജോയ്, സി.എച്ച്‌.സി മാട്ടൂല്‍ മെഡിക്കല്‍ ഓഫീസർ ഡോ. സി.ഒ അനൂപ്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സുനില്‍കുമാർ, ഔഷധി ബോർഡ് അംഗം കെ പത്മനാഭൻ, പഴയങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.ടി അനില്‍, ആരോഗ്യ പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group