ജോസ്ഗിരി, പാണ്ടിപ്പാറ ദേവാലയങ്ങൾ ഇനി തീർഥാടനകേന്ദ്രങ്ങൾ

 ചെറുതോണി: ഇടുക്കി രൂപതയ്ക്ക് കീഴിൽ വരുന്ന ജോസ്ഗിരി, പാണ്ടിപ്പാറ ദേവാലയങ്ങളെ തീർത്ഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിച്ച ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. മാർ ഫ്രാൻസിസ് പാപ്പാ 2020 ഡിസംബർ 8 മുതൽ 2021 ഡിസംബർ 8 വരെ ആഗോള സഭയിൽ മാർ യൗസേപ്പിതാവിന്റെ വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന അവസരത്തിലാണ് വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഈ രണ്ടു ദേവാലയങ്ങളെ തീർഥാടനകേന്ദ്രങ്ങളാക്കിയുള്ള അറിയിപ്പുണ്ടായത്.          വൈദിക സമിതി അംഗങ്ങളുടെയും പ്രൊവിൻഷ്യൽ സുപ്പീരിയർമാരുടെയും ഭക്തസംഘടനാ ഭാരവാഹികളുടെയും സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടന്നത്. ഇടവകയുടെ ആത്മീയ ഉണർവിനും ദൈവജനത്തിന്റെ നന്മയ്ക്കും വേണ്ടിയാണ് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയതെന്ന് മാർ ജോൺ നെല്ലിക്കുന്നേൽ അറിയിച്ചു. ഒപ്പം ഈ തീർത്ഥാടന കേന്ദ്രങ്ങൾ യഥാവിധി സന്ദർശിച്ച് പ്രാർത്ഥിക്കുന്നവർക്ക് സഭ അനുശാസിക്കുന്ന ദണ്ഡവിമോചനം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികാരി ജനറൽമാരായ മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. എബ്രഹാം പുറയാറ്റ്, ചാൻസലർ ഫാ. ജോർജ്ജ് തകടിയേൽ, വൈസ് ചാൻസലർ ഫാ. തോമസ് പഞ്ഞിക്കുന്നേൽ, പ്രോകുറേറ്റർ ഫാ. ജോസഫ് തച്ചുകുന്നേൽ, കത്തീഡ്രൽ വികാരി ഫാ. ഫ്രാൻസിസ് എടവക്കണ്ടം, പ്രൊവിൻഷ്യാൾമാരായ സിസ്റ്റർ റെജി പന്തലാനി എസ്എബിഎസ്, സിസ്റ്റർ മേരി മറ്റപ്പള്ളിൽ എസ്എച്ച്, സിസ്റ്റർ ആനി പോൾ സിഎംസി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഷാജി വൈക്കത്തുപറമ്പിൽ എന്നിവരും പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു. ഫെബ്രുവരി ഒന്നുമുതൽ രണ്ട് ദേവാലയങ്ങളെയും തീർത്ഥാടന കേന്ദ്രങ്ങളാക്കിക്കൊണ്ടുള്ള ഉത്തരവ് നിലവിൽ വന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group