IAFD യിലേക് സന്ദേശമയച്ച് മാർപാപ്പ.

ഫെബ്രുവരി 2 മുതൽ 5 വരെ നടക്കുന്ന തദ്ദേശീയ പീപ്പിൾസ് ഫോറത്തിന്റെ അഞ്ചാമത്തെ ആഗോള യോഗത്തിന് ഫ്രാൻസിസ് മാർപാപ്പ സന്ദേശമയച്ചു.ഈ വർഷത്തെ യോഗത്തിന് UN ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രിക്കൾച്ചർ ആതിഥേയത്വം വഹിക്കും തദ്ദേശീയ ഭക്ഷ്യ സമ്പ്രദായങ്ങളുടെ മൂല്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും ഈ വർഷത്തെ യോഗം നടക്കുക കോവിഡ് 19 പകർച്ച വ്യാധികളുടെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കും യോഗത്തിൽ മുഖ്യ പങ്ക് നൽകും തദ്ദേശീയ ജനതയുടെ പ്രതിനിധികൾക്ക് അവരുടെ ആശങ്കകളും അഭ്യർത്ഥനകളും ശുപാർശകളും പങ്കിടാൻ കഴിയുന്ന ഒരു സംഭാഷണ വാദിയും യോഗത്തിൽ ഉണ്ടായിരിക്കും .തദ്ദേശീയ പീപ്പിൾസ് ഫോറത്തിന്റെ യോഗത്തിന് എല്ലാവിധ പിന്തുണയും അറിയിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ സന്ദേശമയച്ചിരുന്നു .ഇതിന്റെ സംഘാടകരോടും പങ്കെടുക്കുന്നവരോടും ഉള്ള അടുപ്പവും ഐക്യദാർഢ്യവും മാർപാപ്പ പ്രകടിപ്പിച്ചു .ഒരുമിച്ച് നടക്കുന്നത് തുടരാനുള്ള സഭയുടെ പ്രതിബദ്ധതയും മാർപാപ്പ ഉയർത്തിക്കാട്ടി .വൈവിധ്യങ്ങൾ ആവിഷ്കരിക്കുകയും പരസ്പരം സമ്പൂഷ്ടമാക്കുകയും ചെയ്യുമ്പോൾ ജനങ്ങൾ തമ്മിലുള്ള കൂട്ടായ്മ വളരും എന്ന് ഓർമപ്പെടുത്തിക്കൊണ്ടായിരുന്നു സന്ദേശം അടുത്ത തലമുറയ്ക്കു വേണ്ടി ഒരു നിധിയായി ലോകത്തെ കാത്തു സൂക്ഷിക്കണമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചുകൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group