ഒക്ടോബർ 3 – വിശുദ്ധ തേയദോ൪ ഗിബരി൯

ഒക്ടോബർ 3 വിശുദ്ധ തേയദോ൪ഗിബരിൻറെ  ഓർമ്മത്തിരുന്നാൾ ആയാണ് അനുസ്മരിക്കപ്പെടുന്നത്. സഹവർത്തിത്വവും സേവനസന്നദ്ധതയും ദൈവീകതയും നിറഞ്ഞതായിരുന്നു വിശുദ്ധയുടെ ജീവിതം. 1798 ഒക്ടോബർ ഒക്ടോബർ 2 ഫ്രാൻസിൽ ലോറ൯്റ  ഇസബല്ല ഗിബരി൯ ദമ്പതികളുടെ മകളായി ആൻ തെരേസ ജനിച്ചു.   ചെറുപ്പത്തിൽ തന്നെ ദൈവിക പുണ്യകർമ്മങ്ങളിൽ വിശുദ്ധ ഏർപ്പെട്ടിരുന്നു. പത്താം വയസ്സിൽ തന്നെ തൻറെ ജീവിതം ദൈവത്തിന് സമർപ്പിക്കുന്നതിനായി ആ വിശുദ്ധ തീരുമാനിക്കുകയുണ്ടായി. സഹോദരനെയും പിതാവിനെയും മരണം ആ വിശുദ്ധയെ  ദുഃഖത്തിലാഴ്ത്തി .പിന്നീടുള്ള ജീവിതം ദുരിതങ്ങളും ക്ലേശങ്ങളും നിറഞ്ഞതായിരുന്നു .ദൈവത്തിൽ അടിയുറച്ച വിശ്വാസം പുലർത്തിയിരുന്ന വിശുദ്ധയ്ക്ക് ആ ക്ലേശങ്ങൾ ഒക്കെ  ലളിതമായി തരണം ചെയ്യാൻ സാധിച്ചു .ഇരുപതാമത്തെ വയസ്സിൽ ആൻ തെരേസ മാതാവിനോട് ദൈവ പരിചരണത്തിനായി അനുവാദം ചോദിച്ചു മാതാവ് വിസമ്മതിക്കുകയും തുടർന്ന് അഞ്ചു വർഷങ്ങൾക്കു ശേഷം വിശുദ്ധയുടെ തീരുമാനങ്ങൾക്ക് സമ്മതം നൽകുകയും ചെയ്തു .

1823 ഓഗസ്റ്റ് 18ന് തൻറെ കർമ്മ മണ്ഡലത്തിലേക്ക് ആൻ തെരേസ പ്രവേശിക്കുക ഉണ്ടായി .1825 സെപ്റ്റംബർ എട്ടിന് ആദ്യം വ്രതവും  1831  സെപ്റ്റംബർ 5 ന് നിത്യ വ്രതവും സ്വീകരിച്ചു. പാവപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനും രോഗി പരിചരണത്തിനും തൻറെ ജീവിതം സമർപ്പിച്ചു .അതിനുശേഷം ആൻ തെരേസ സിസ്റ്റർ തേയദോ൪ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. 1839 ബിഷപ്പിൻറെ ആഗ്രഹപ്രകാരം ഇ൯ഡിയാനയിലേക്ക് പോവുകയും തൻറെ സേവനങ്ങൾ അവിടെ തുടരുകയും ചെയ്തു. ഈ കാലഘട്ടത്തിൽ പല ആരോഗ്യപ്രശ്നങ്ങളും വിശുദ്ധക്ക് നേരിടേണ്ടിവന്നു .അവിടെയുള്ള പാവപ്പെട്ട വിദ്യാർഥികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും തൻറെ സഹപ്രവർത്തകരെ സാമൂഹ്യ സേവനത്തിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

1856 മെയ് പതിനാലിന് വിശുദ്ധ ദൈവസന്നിധിയിലേക്ക് യാത്രയായി.2006 ഒക്ടോബർ 18ന് മദർ തേയദോ൪ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു .വിശുദ്ധയുടെ ഹൃദ്യമായ സേവനവും ദൃഢനിശ്ചയവും  അനുകമ്പയും  ജീവിതത്തിൽ മാതൃകയാക്കാവു൬താണ്.