കാ​​​രി​​​ത്താ​​​സ് ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ സേ​​​​​​വന​​​ങ്ങ​​​ൾ മാ​​​തൃ​​​കാ​​​പ​​​ര​​​o : ഗോ​​​വ ഗ​​​വ​​​ർ​​​ണ​​​ർ

കോട്ടയം : രോ​​​ഗീ​​​പ​​​രി​​​ച​​​ര​​​ണ​​​ത്തി​​​ൽ കാ​​​രി​​​ത്താ​​​സ് ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ സേ​​​​​​വ​​​ന​​​ങ്ങ​​​ൾ മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​ണെ​​​ന്ന് ഗോ​​​വ ഗ​​​വ​​​ർ​​​ണ​​​ർ പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ൻ​​​പി​​​ള്ള.

500 കീ​​​ഹോ​​​ൾ ഹൃ​​​ദ​​​യ​​​ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ കാ​​​രി​​​ത്താ​​​സ് ഹാ​​​ർ​​​ട്ട് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​നെ ആ​​​ദ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കോ​​​ട്ട​​​യം പൗ​​​രാ​​​വ​​​ലി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ മാ​​​മ്മ​​​ൻ മാ​​​പ്പി​​​ള ഹാ​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ. അ​​​ത്യ​​​ന്താ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടു​​​കൂ​​​ടി മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കാ​​​രി​​​ത്താ​​​സ് ആ​​​ശു​​​പ​​​ത്രി മ​​​റ്റ് ആ​​​തു​​​രാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കു മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

മ​​​ന്ത്രി വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത ​വ​​​ഹി​​​ച്ചു. കൂ​​​ട്ടി​​​ക്ക​​​ൽ ദു​​​ര​​​ന്ത​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​ൻ കാ​​​രി​​​ത്താ​​​സ് ആ​​​ശു​​​പ​​​ത്രി ന​​​ട​​​ത്തി​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ പ്ര​​​ശം​​​സ​​​നീ​​​യ​​​മാ​​​ണെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.കോ​​​ട്ട​​​യം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് അ​​​നു​​​ഗ്ര​​​ഹ​​​ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. തോ​​​മ​​​സ് ചാ​​​ഴി​​​കാ​​​ട​​​ൻ എം​​​പി, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, മോ​​​ൻ​​​സ് ജോ​​​സ​​​ഫ്, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ർ​​​മ്മ​​​ലാ ജി​​​മ്മി, ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ബി​​​ൻ​​​സി സെ​​​ബാ​​​സ്റ്റ്യ​​​ൻ, ദ​​​ർ​​​ശ​​​നാ സാം​​​സ്കാ​​​രി​​​ക കേ​​​ന്ദ്രം ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​എ​​​മി​​​ൽ പു​​​ള്ളി​​​ക്കാ​​​ട്ടി​​​ൽ സി​​​എം​​​ഐ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group