വാഴ്ത്തപ്പെട്ട കാർലോയുടെ സ്റ്റൈയിൻഡ് ഗ്ലാസ് വിൻഡോ ശ്രദ്ധേയമാകുന്നു.

ഇറ്റലി: പുഞ്ചിരിതൂകി ജീൻസും ടീഷർട്ടും ജാക്കറ്റും അണിഞ്ഞ്, സന്തതസഹചാരിയായ ലാപ്പ്‌ടോപ്പ് ബാക്ക്ബാക്കുമായി ഇറ്റലിയിലെ മോൾഫെറ്റ് ദൈവാലയത്തിന്റെ അൾത്താരയ്ക്ക് മുകളിൽ സ്ഥാപിച്ച വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന്റെ സ്റ്റൈയിൻഡ് ഗ്ലാസ് വിൻഡോ ശ്രദ്ധേയമാകുന്നു.കാർലോയുടെ ആദ്യത്തേ സ്റ്റൈയിൻഡ് ഗ്ലാസ് ചിത്രമാണ് ഇതെന്നാണ് സാൻ ജൂസപ്പെ ദൈവാലയ അധികാരികൾ പറയുന്നത് .ഇറ്റാലിയൻ ശിൽപ്പിയായ മരിയ ബോണാഡുസ് രൂപകൽപ്പന ചെയ്ത ചിത്രം മോൾഫെറ്റാ രൂപതാധ്യക്ഷൻ ബിഷപ്പ് ഡൊമനിക്കോ കോർണസിയയാണ് അനാശ്ചാദനം ചെയ്തത്. ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കാൻ ജീവിതം സമർപ്പിച്ചതിലൂടെ ‘യൂക്കരിസ്റ്റിക് അപ്പോസ്തൽ’ എന്ന വിശേഷിപ്പിക്കപ്പെട്ട കാർലോ അക്യുറ്റിസ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ടത് 2020 ഒക്‌ടോബറിലായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group