സ്റ്റാന്‍ സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുംബൈ:മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിൽ കഴിയുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ ഹൈക്കോടതിയുടെ കർശന നിർദ്ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വാര്‍ദ്ധക്യ സഹജമായ മറ്റ് രോഗങ്ങളും അലട്ടുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ പരിശോധിക്കാന്‍ ന്യൂറോ ഫിസിഷ്യന്‍, ഇഎന്‍ടി, ഓര്‍ത്തോപെഡിക്, ജനറല്‍ ഫിസിഷ്യന്‍ എന്നിവരടങ്ങുന്ന ഡോക്ടര്‍മാരുടെ സമിതി രൂപീകരിക്കാന്‍ ജസ്റ്റിസുമാരായ എസ്.ജെ കാതവല്ല, സുരേന്ദ്ര തവാഡെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ജെ.ജെ ആശുപത്രി ഡീനിന് നിര്‍ദ്ദേശം നല്‍കി.അറസ്റ്റിലായതിനുശേഷം ഫാ. സ്റ്റാന്‍ സ്വാമി അനുഭവിക്കുന്ന നിരവധി അസുഖങ്ങള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മിഹിര്‍ ദേശായി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
എണ്‍പത്തി നാലുകാരനായ ഫാ. സ്റ്റാന്‍ സ്വാമിയെ നിരവധി രോഗങ്ങള്‍ അലട്ടുന്നുണ്ട്.മൂവായിരത്തിലധികം തടവുകാരുള്ള തലോജ ജയിലിലെ നിരവധി തടവുകാര്‍ക്ക് കോവിഡ് ബാധയുണ്ടായിട്ടും
ഫാ. സ്റ്റാന്‍ സ്വാമിയെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് ജയിലധികൃതര്‍ ഹാജരാക്കിയിരുന്നില്ല. ഇക്കാര്യവും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.മെയ് 21 ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാനും വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം വഴി സ്വാമിയെ ഹാജരാക്കാനും കോടതി ജയിലധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group