“ട്രെയിനിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടിട്ടില്ല”.. റെയിൽവേമന്ത്രി

ആരോപണം അടിസ്ഥാനരഹിതമെന്ന്
പിയൂഷ് ഗോയൽ…….ട്രെയിൻ യാത്രയ്ക്കിടയിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടു എന്നത് അടിസ്ഥാനരഹിതമായ ആരോപണം മാത്രമാണെന്ന് അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
എബിവിപി പ്രവർത്തകർ ആക്രമിച്ചുഎന്നത് ആരോപണം മാത്രമാണെന്നും,
 മുഖ്യമന്ത്രിയും സഭാനേതൃത്വവും ഈ വിഷയത്തിൽ
നുണക്കഥകൾ പ്രചരിപ്പിക്കുന്നു വെന്നും  അദ്ദേഹം പറഞ്ഞു.
എന്നാൽ റെയിൽവേ മന്ത്രിയുടെ ഇത്തരം പ്രസ്താവന മതേതര ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങൽ  ഏൽപ്പിക്കുന്നതാണെന്നും
ഇത്തരമൊരു പ്രസ്താവന നടത്തിയത് ഖേദകരമാണെന്നും സഭാനേതൃത്വം  പ്രതികരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group