കാ​​​തോ​​​ലി​​​ക്കാ ബാ​​​വയുടെ മരണം സമൂഹത്തിനു തീരാനഷ്ടം:മുഖ്യമന്ത്രി

തിരുവനന്തപുരം :അന്തരിച്ച മ​​​ല​​​ങ്ക​​​ര ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​ പ​​​ര​​​മാ​​​ധ്യ​​​ക്ഷ​​​ൻ പ​​​രി​​​ശു​​​ദ്ധ ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ർ​​​ത്തോ​​​മ്മ പൗ​​​ലോ​​​സ് ദ്വി​​​തീ​​​യ​​​ൻ കാ​​​തോ​​​ലി​​​ക്കാബാ​​​വയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ബാവായുടെ മരണം സമൂഹത്തിന് തീരാനഷ്ടമാണെന്ന് അനുശോചനമാറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
സ​​​മൂ​​​ഹ​​​ത്തി​​​ൽ ക​​​ഷ്ട​​​ത അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു സ​​​ഹാ​​​യ ഹ​​​സ്ത​​​വു​​​മാ​​​യി എ​​​ന്നും മു​​​ന്നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന വ്യ​​​ക്തി​​​ത്വ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ബാവയെന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ കൂട്ടിച്ചേർത്തു,
സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രി​​​ൽ ഒ​​​രാ​​​ളാ​​​യി അ​​​വ​​​രോ​​​ടൊ​​​പ്പം ജീ​​​വി​​​ച്ച വ്യ​​​ക്തി​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നെ​​​തി​​​രെ​​​യു​​​ള്ള ബാ​​​വ​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ശ്ര​​​ദ്ധേ​​​യ​​​മാ​​​യി​​​രു​​​ന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group