ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബൈബിൾ കലോത്സവം തീയതി പ്രഖ്യാപിച്ചു

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഈ വർഷത്തെ ബൈബിൾ കലോത്സവത്തിന്റെ തീയതി പ്രഖ്യാപിച്ചു. 2023 നവംബർ 18 ശനിയാഴ്ചയാണ് കലോത്സവം നടക്കുക.രൂപത ബൈബിൾ അപ്പോസ്തലേറ്റ് ടീമാണ് കലോത്സവ തീയതി പ്രഖ്യാപിച്ചത്.

യൂണിറ്റ് തല മത്സരങ്ങൾക്ക് ശേഷം റീജിയണൽ മത്സരങ്ങൾ നടക്കും. ഇത് ഒക്ടോബർ 31 ന് മുൻപ് നടത്തണം. റീജിയണൽ മത്സരങ്ങളിലെ വിജയികളാണ് രൂപതാതല മത്സരത്തിൽ പങ്കെടുക്കുന്നത്.

അയ്യായിരത്തിൽപ്പരം മത്സരാർത്ഥികൾ മുൻവർഷങ്ങളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. മത്സരങ്ങളെക്കുറിച്ചുള്ള നിയമാവലി ഏപ്രിലിൽ പ്രസിദ്ധീകരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group