പൈശാചിക ആഘോഷത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ഓസ്ട്രേലിയയിലെ ഹോബാര്‍ട്ടില്‍ നടന്ന പൈശാചിക ആഘോഷമായ ഡാര്‍ക്ക് മോഫോ ഫെസ്റ്റിവലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തലതിരിച്ച കുരിശ് രൂപങ്ങളും ഇരുട്ടിനെ പുകഴ്ത്തുന്ന സംഗീത പരിപാടികളും, പൈശാചികത നിറഞ്ഞ വൈദ്യുത അലങ്കാരങ്ങളും, ആഘോഷത്തിന്റെ ഭാഗമായതോടെ വലിയ പ്രതിഷേധമാണ് രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന്റെ ഇടയിൽ നിന്നും ഉണ്ടാകുന്നത്.

ഇതിനെല്ലാം പുറമേ, സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഡെര്‍വെന്റ് നദിയിലുള്ള പൂര്‍ണ്ണ നഗ്നമായ നീന്തലും വിവാദമായിരിക്കുകയാണ്. പരിപാടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബ്ബി (എ.സി.എല്‍) രംഗത്ത് വന്നു.

ഡാര്‍ക്ക് മോഫോ ആഘോഷത്തെ ബഹിഷ്കരിക്കുവാന്‍ എ.സി.എല്‍ ആഹ്വാനം ചെയ്തു. സംഘാടകര്‍ ‘നിരുപദ്രവകരമായ തമാശകളുടെ’ നുണ ആവര്‍ത്തിക്കുകയാണെന്നും, വിനോദസഞ്ചാരത്തിന്റെ പ്രോത്സാഹനമെന്ന പേരില്‍ പൈശാചിക ശക്തികളെ സ്വാഗതം ചെയ്യുന്ന അവരുടെ നിഗൂഢ അജണ്ട മനസ്സിലാവാതെ പോകരുതെന്നും എ.സി.എല്‍ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ ബ്രോഹിയര്‍ മുന്നറിയിപ്പ് നല്‍കി. ഭൂമിയില്‍ നരകം കൊണ്ടുവരുന്ന ഡാര്‍ക്ക് മോഫോ ആഘോഷത്തിനും, അവരുടെ നിഗൂഢ അജണ്ടക്കുമെതിരെ ഓസ്ട്രേലിയന്‍ ജനത ശക്തമായ നിലപാടെടുക്കണമെന്നും ബ്രോഹിയര്‍ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group