പാളയം മാവേലി സ്റ്റോറിൽ സാധനങ്ങൾ സ്റ്റോക്കുണ്ടായിരുന്നുവെന്ന സപ്ലൈകോ വാദം പൊളിയുന്നു. സാധനങ്ങൾ ഉപയോഗ ശൂന്യമെന്ന ക്വാളിറ്റി കൺട്രോളറുടെ റിപ്പോർട്ടാണ് സപ്ലൈകോയ്ക്ക് തിരിച്ചടിയായത്.
നാല് സാധനങ്ങൾ ഉപയോഗ ശൂന്യമെന്നു പരിശോധനയിൽ കണ്ടെത്തി. ഏഴു സാധനങ്ങൾ സ്റ്റോറിൽ ഉണ്ടായിരുന്നിട്ടും ഇല്ലെന്ന് പരസ്യപ്പെടുത്തിയതിന് സപ്ലൈകോ മാനേജരെ സസ്പെന്‍ന്‍ഡ് ചെയ്തിരുന്നു.
കേസ് ഇപ്പോള്‍ കോടതിയിലാണ്. ക്വാളിറ്റി കൺട്രോളറുടെ റിപ്പോർട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പൂപ്പല്‍ പിടിച്ച സാധനങ്ങളാണ് അന്വേഷണ സംഘം അവിടെ കണ്ടെത്തിയതെന്നാണു സപ്ലൈകോ മാനേജര്‍ പറയുന്നത്. കണ്ടെത്തിയ സാധനങ്ങള്‍ കുറഞ്ഞ അളവില്‍ മാത്രമേ ഉണ്ടായിരുന്നുളളുവെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group